web analytics

ഇടുക്കി വണ്ടിപ്പെരിയാറിൽ ഓടുന്ന ഓട്ടോറിക്ഷയിൽ കുറുകെ വന്നിടിച്ച് മ്ലാവ്; പുറത്തേക്ക് തെറിച്ച് വീണ ഡ്രൈവർക്കും യാത്രക്കാരിക്കും ഗുരുതര പരിക്ക്; സംഭവം ഇടുക്കിയിൽ

ഇടുക്കി വണ്ടിപ്പെരിയാറിൽ ഓട്ടത്തിനിടെ ഓട്ടോറിക്ഷയിൽ റോഡിന് കുറുകെച്ചാടിയ മ്ലാവ് വന്നിടിച്ചു. തുടർന്ന് പുറത്തേക്ക് തെറിച്ചു വീണ ഡ്രൈവർക്കും യാത്രക്കാരിക്കും പരിക്ക്. മ്ലാവ് ഇടിച്ച് മറിഞ്ഞ ഓട്ടോഡ്രൈവർ എച്ച്.പി .സി. സ്വദേശി മാരി മുത്തു (42) മൂലക്കയം സ്വദേശി കലൈവാണി (30) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ പരിക്കുകളോടെ വണ്ടിപ്പെരിയാർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Mlav collided with an autorickshaw running on Vandiperiyar in Idukki

കഴിഞ്ഞ ദിവസം രാത്രി വണ്ടിപ്പെരിയാറിൽ നിന്നും കറുപ്പ് പാലം എച്ച്.പി.സി. മൂലക്കയത്തിലേക്ക് പോകുകയായിരുന്നു. ഓട്ടോറിക്ഷ കറുപ്പ് പാലത്തിന് സമീപം എത്തിയപ്പോൾ തേയിലക്കാട്ടിൽ നിന്നും മ്ലാവ് റോഡിന് കുറുകെ ചാടുകയും ഓട്ടോയിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ ഡ്രൈവർ വാഹനത്തിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു.

നിയന്ത്രണം വിട്ട ഓട്ടോറിക്ഷാ തലകീഴായി മറിയുകയും ചെയ്തു. ഇതിൽ ഓട്ടോറിക്ഷ ഡ്രൈവർ മാരി മുത്തുവിന്റെ തലയ്ക്കും കൈയ്ക്കും കാലിനും പരിക്കേറ്റു. യാത്രക്കാരിയായിരുന്ന കലൈവാണിക്ക് കൈക്കും വയറിനും ആണ് പരിക്കേറ്റത്. ഈ ഭാഗത്ത് മ്ലാവ് കുറുകെ ചാടി ഉണ്ടാകുന്ന നാലാമത്തെ അപകടമാണ് ഇത്. മുൻപ് മ്ലാവ് ഇടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

Related Articles

Popular Categories

spot_imgspot_img