പാലക്കാട്: ഒറ്റപ്പാലത്ത് നിന്നും കാണാതായ യുവതിയേയും രണ്ടു മക്കളെയും കണ്ടെത്തി. തൃപ്പൂണിത്തുറയിൽ നിന്നാണ് മൂവരെയും കണ്ടെത്തിയത്. ഇവർ സുരക്ഷിതരാണെന്ന് ബന്ധുക്കൾ അറിയിച്ചു.
യുവതിയുടെ ഫോണിൽ നിന്ന് തന്നെ യുവതി ഭർത്താവിനെ ബന്ധപ്പെടുകയായിരുന്നു. ഇതേ തുടർന്ന് ബന്ധുക്കൾ ഇവരുടെ അടുത്ത് എത്തിയിട്ടുണ്ട്.
പാലക്കാട് ഒറ്റപ്പാലം സ്വദേശിനിയെയും മക്കളെയുമാണ് കഴിഞ്ഞ ദിവസം മുതൽ കാണാതായത്. ഒറ്റപ്പാലത്തെ വീട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ പട്ടാമ്പിയിലെ വീട്ടിലേക്ക് ഇന്നലെ ഉച്ചക്ക് ശേഷം ഇറങ്ങിയതായിരുന്നു ഇവർ. എന്നാല്‍ വീട്ടിലെത്തിയിരുന്നില്ല.
പെരുമ്പാവൂരിൽ പെൺസുഹൃത്തിന്റെ വീട്ടിലെത്തി യുവാവ് ബൈക്കിന് തീ
പെരുമ്പാവൂർ: പെൺസുഹൃത്തിന്റെ വീട്ടിലെത്തി യുവാവിന്റെ ആക്രമണം. കൊല്ലം പള്ളിമുക്ക് സ്വദേശി അനീഷാണ് ആക്രമണം നടത്തിയത്. വീടിന്റെ പോർച്ചിലിരുന്ന ബൈക്ക് ഇയാൾ തീവെച്ച് നശിപ്പിച്ചു.
ഇന്ന് പുലർച്ചെ രണ്ട് മണിക്കായിരുന്നു ആക്രമണം നടന്നത്. തീപടർന്ന് വീടിന്റെ ജനൽ പാളികളും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്. ഇരിങ്ങോൾ കാവ് റോഡിൽ യുവതി വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം.