മലപ്പുറം: മലപ്പുറം ചുങ്കത്തറയിൽ കാണാതായ വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കുത്ത് സ്വദേശി തങ്കമ്മ(71 ) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പാൽ സൊസൈറ്റിക്ക് സമീപത്ത് കാടുകയറിയ സ്ഥലത്തുള്ള കെട്ടിടത്തിന് മുന്നിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെ മരുന്ന് വാങ്ങാനായി ആശുപത്രിയിലേക്ക് പോയതായിരുന്നു തങ്കമ്മ. പിന്നീട് വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല.
തങ്കമ്മയുടെ ഫോൺ ഓഫായ നിലയിലായിരുന്നു. കുടുംബം നൽകിയ പരാതിയിൽ പോത്ത് കല്ല് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തും.