web analytics

കാണാതായ കുട്ടികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കാണാതായ രണ്ടു കുട്ടികളെ വീടിന് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് പൂനൂർ ഉണ്ണികുളം പഞ്ചായത്തിലെ അലങ്ങാപ്പൊയില്‍ അബ്ദുല്‍ റസാഖിന്റെ മകന്‍ മുഹമ്മദ് ഫര്‍സാന്‍(9), മുഹമ്മദ് സാലിയുടെ മകന്‍ മുഹമ്മദ് അബൂബക്കര്‍(8) മരിച്ചത്.

വീടിന് 100 മീറ്ററോളം അകലെയുള്ള കുളത്തിൽ നിന്നാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് കുട്ടികളെ കാണാതായത്.

തുടർന്ന് വൈകീട്ട് ഏഴുമണിയോടെ തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇരുവരുടെയും മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ പൂനൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

ബാലുശ്ശേരി പോലീസ് ഇൻക്വസ്റ്റ് നടത്തിയ ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ് മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിലും ഔട്ട്ലെറ്റിലും വൻ തീപിടുത്തം

പത്തനംതിട്ട: തിരുവല്ലയിൽ ബിവറേജസ് ഗോഡൗണിൽ വൻ തീപിടുത്തം. പുളിക്കീഴ് ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യം സൂക്ഷിക്കുന്ന ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് രാത്രിയോടെയാണ് സംഭവം. കെട്ടിടത്തിൽ ഒന്നാകെ തീ ആളിപടർന്ന് പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. ചങ്ങനാശ്ശേരി, തകഴി, തിരുവല്ല എന്നിവിടങ്ങളിലെ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

ഗോഡൗണില്‍ മുഴുവൻ തീ പടര്‍ന്നതോടെ കുപ്പികളടക്കം പൊട്ടിത്തെറിക്കുകയും ചെയ്യുന്നുണ്ട്. വലിയ രീതിയിൽ പൊട്ടിത്തെറിയുണ്ടാകുന്നതിനാൽ തന്നെ തീ അണയ്ക്കുന്നതിന് വെല്ലുവിളി നേരിടുന്നുണ്ട്.

ഗോഡൗണിന് തൊട്ടടുത്തുള്ള ഔട്ട്ലെറ്റിലേക്കും തീപടര്‍ന്നു. അപകടത്തിൽ ഗോഡൗണും ബിവറേജസ് ഔട്ട്ലെറ്റും പൂര്‍ണമായും കത്തിനശിച്ച നിലയിലാണ്. ഗോഡൗണിന് സമീപത്ത് ജവാൻ മദ്യ നിര്‍മാണ യൂണിറ്റുമുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

റോഡിലെ മരണം ഇനി പഴങ്കഥ; അപകടം നടക്കും മുൻപേ ‘സിഗ്നൽ’ ലഭിക്കും! അബുദാബിയുടെ അമ്പരപ്പിക്കും നീക്കം

റോഡ് അപകടങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാൻ ലക്ഷ്യമിട്ട് നിർമ്മിത ബുദ്ധി (AI) അടിസ്ഥാനമാക്കിയുള്ള...

പഴ്‌സും കാശും വീട്ടിലിരുന്നോട്ടെ! മലയാളി മാറിയത് ഇങ്ങനെ; പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണക്കുകൾ

കൊച്ചി: മലയാളി ഇനി പഴ്സ് തുറക്കില്ല, പകരം മൊബൈൽ തുറക്കും! കേരളത്തിൽ...

1500 രൂപയ്ക്ക് 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് ഭൂമിയും…ഇടങ്കോലിട്ട് ലോട്ടറി വകുപ്പ്

1500 രൂപയ്ക്ക് 3300 സ്ക്വയർ ഫീറ്റ് വീടും 26 സെന്റ് ഭൂമിയും…ഇടങ്കോലിട്ട്...

എംവിഡിയിൽ അച്ചടക്കവും സത്യസന്ധതയും അനിവാര്യം; ഉദ്യോഗസ്ഥർക്കു നിർദ്ദേശവുമായി കെ.ബി. ഗണേഷ് കുമാർ

എംവിഡിയിൽ അച്ചടക്കവും സത്യസന്ധതയും അനിവാര്യം; ഉദ്യോഗസ്ഥർക്കു നിർദ്ദേശവുമായി കെ.ബി. ഗണേഷ് കുമാർ തിരുവനന്തപുരം:...

ഷൈന്‍ ടോം കേസില്‍ പോലീസിന് തിരിച്ചടി, ഫോറൻസിക് റിപ്പോർട്ട് പുറത്ത്

കൊച്ചി: മലയാള സിനിമാ ലോകത്തെ പിടിച്ചുലച്ച ലഹരിമരുന്ന് കേസിൽ നടൻ ഷൈൻ...

ഇന്ത്യയുടെ ആക്രമണത്തിനിടെ പാക്കിസ്ഥാന് ദൈവിക സഹായം ലഭിച്ചു, ഞങ്ങൾക്ക് അത് അനുഭവപ്പെട്ടു

ഇന്ത്യയുടെ ആക്രമണത്തിനിടെ പാക്കിസ്ഥാന് ദൈവിക സഹായം ലഭിച്ചു, ഞങ്ങൾക്ക് അത് അനുഭവപ്പെട്ടു ഇസ്‍ലാമാബാദ്∙...

Related Articles

Popular Categories

spot_imgspot_img