നടന്‍ നീരജ് മാധവ് സംഗീത പരിപാടിയുടെ ഭാഗമായി യുകെയില്‍ എത്തിയത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ പരിപാടി പൂര്‍ത്തിയാക്കാതെ താരം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പരിപാടിയുടെ സംഘാടകരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഷോ നടത്താതെ മടങ്ങിയത്. സോഷ്യല്‍ മീഡിയയിലൂടെ നീരജ് തന്നെയാണ് തനിക്കും ടീമിനും നേരിടേണ്ടിവന്ന മോശം അനുഭവം പങ്കുവച്ചത്
ലണ്ടനിലെ ബ്ലാക്ജാക്ക് പ്രൈവറ്റ് ലിമിറ്റഡിന്റെ പരിപാടിയുമായി ബന്ധപ്പെട്ടുണ്ടായ അപ്രതീക്ഷിത സംഭവം ഏറെ വേദനയോടെയാണ് നിങ്ങളെ അറിയിക്കുകയാണ് എന്ന് നീരജ് പറയുന്നു. സംഘാടകരുടെ അണ്‍പ്രൊഫഷനലായുള്ള പെരുമാറ്റമാണ് ഷോ വേണ്ടെന്ന് വെക്കാൻ കാരണമായത്. സംഘാടകര്‍ ആദ്യം മുതല്‍ വളരെ മോശം രീതിയിലാണ് പെരുമാറിയത്. അപമര്യാദയായി പെരുമാറുകളും ചീത്ത വിളിക്കുകയും അശ്ലീല ഭാഷ ഉപയോഗിക്കുകയും ചെയ്തു. എന്നിട്ടും ഷോയുമായി മുന്നോട്ടുപോവാന്‍ ഞങ്ങള്‍ തീരുമാനിച്ചു. എന്നാല്‍ ഡബ്ലിനിലെ ഷോ കഴിഞ്ഞതിനു പിന്നാലെ പ്രശ്‌നം വീണ്ടും വഷളായി. അവര്‍ ടീമിനേയും നീരജിനേയും മാനേജരേയും ശാരീരികമായി അക്രമിക്കാന്‍ ശ്രമിച്ചു. എന്നാണ് നീരജ് പറയുന്നത്.
Read More:നാളത്തെ വോട്ടെടുപ്പ് മഴയിൽ കുതിരുമോ? ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്