ഇടുക്കി: ഇടുക്കി അടിമാലിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയെന്ന കേസിൽ യുവാവിനെ റിമാൻഡ് ചെയ്തു.
അടിമാലി തട്ടേക്കണ്ണൻകുടി സ്വദേശി രമേശ് ശശിയെയാണ് അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് കേസിനാസ്പദമായ സംഭവം.
വീട്ടിൽ ആളില്ലാത്ത സമയത്താണ് പ്രതി പെൺകുട്ടിയ്ക്ക് നേരെ അതിക്രമം നടത്തിയത്. തുടർന്ന് പെൺകുട്ടി നാട്ടുകാരെ വിവരം അറിയിച്ചു.
പിന്നീട് പോലീസിൽ പരാതി നൽകുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്‌സോ വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുമളി ചെങ്കരയിൽ വീട് കുത്തിത്തുറന്ന് പണം മോഷ്ടിച്ച അസം സ്വദേശിയെ വിജയവാഡയിൽ നിന്നും കുമളി പോലീസ് അറസ്റ്റ് ചെയ്തു
കുമളി ചെങ്കരയിൽ വീട് കുത്തിത്തുറന്ന് പണം മോഷ്ടിച്ച അസം സ്വദേശിയെ വിജയവാഡയിൽ നിന്നും കുമളി പോലീസ് അറസ്റ്റ് ചെയ്തു.
അസം ദറാങ്ങ് ജില്ലയിലെ ഫക്കിർ അലി (23) നെയാണ് അറസ്റ്റ് ചെയ്തത്. ജൂൺ 27 ന് ചെങ്കര എസ്എംഎൽ എസ്റ്റേറ്റിലെ 59 ാം നമ്പർ ലയത്തിന്റെ വാതിൽ പൊളിച്ച് കയറിയ പ്രതി രണ്ടു ലക്ഷം രൂപ മോഷ്ടിക്കുകയായിരുന്നു.
ശേഷം അസമിലേക്ക് നാടുവിട്ട പ്രതിയെ അഞ്ചു ദിവസത്തിനുള്ളിൽ കുമളി പോലീസ് അറസ്റ്റ് ചെയ്ത് തിരികെയെത്തിച്ചു.
ഗുരുവായൂരപ്പന് ടാങ്കർ ലോറി വഴിപാടായി സമർപ്പിച്ചു
കുമളി സിഐ പി എസ്.സുജിത്ത് , എസ്‌ഐ മാരായ ജെഫി ജോർജ്ജ് , അനന്ദു, ജമാൽ, എസ്‌സിപിഒ ബിജു, സിപിഒമാരായ മാരിയപ്പൻ , ഷിനാസ്, എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു.
വിസ്മയ കേസിൽ ശിക്ഷാവിധി മരവിപ്പിച്ചു; കിരൺകുമാറിന് ജാമ്യം
ന്യൂഡൽഹ: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചിട്ടുണ്ട്.
ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി വന്നത്.
ഈ സാഹചര്യത്തിലാണ് ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീം കോടതി ഉത്തരവ് ഇറക്കിയത്. ഹൈക്കോടതി വിധി വരുന്നതു വരെയാണ് നിലവിൽ കിരണിന് ജാമ്യം അനുവദിച്ചത്.
മാധ്യമങ്ങളോട് സംസാരിക്കാനോ അഭിമുഖം നൽകാനോ പാടില്ല തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം.
കൊല്ലം പോരുവഴിയിലെ ഭർതൃവീട്ടിലാണ് 2021 ജൂൺ 21ന് വിസ്മയയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സ്ത്രീധനമായി നൽകിയ കാറിൽ തൃപ്തനല്ലാത്തതിനാലും വാഗ്ദാനം ചെയ്ത സ്വർണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
വിസ്മയ മരിച്ച് 11 മാസവും 2 ദിവസവും പൂർത്തിയായപ്പോൾ 4 മാസം നീണ്ട വിചാരണയ്ക്കു ശേഷം കിരൺ കുമാർ കുറ്റക്കാരനെന്നു കാട്ടി കൊല്ലം ജില്ലാ സെഷൻസ് കോടതി വിധി പറയുകയായിരുന്നു.
പത്തു വർഷം തടവുശിക്ഷയാണ് കോടതി ഇയാൾക്ക് വിധിച്ചത്. 507 പേജുള്ള കുറ്റപത്രമാണ് കോടതിയിൽ സമർപ്പിച്ചത്.
സ്ത്രീധനപീഡനം (ഐപിസി 304ബി), ആത്മഹത്യാപ്രേരണ (306), ഗാർഹിക പീഡനം (498എ) എന്നീ കുറ്റങ്ങൾ കിണിനെതിരെ തെളിഞ്ഞിരുന്നു.
യുവതിയോടൊപ്പം പാലത്തിൽ നിന്ന് വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: യുവതിയോടൊപ്പം പാലത്തിൽ നിന്ന് വളപട്ടണം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ബേക്കല്‍ പെരിയാട്ടടുക്കം സ്വദേശിനിയായ ഭര്‍തൃമതിയായ യുവതിക്കൊപ്പം പുഴയില്‍ ചാടിയ യുവാവിന്റെ മൃതദേഹം പഴയങ്ങാടി മാട്ടൂല്‍ കടപ്പുറത്ത് ആണ് കണ്ടെത്തിയത്.
ബേക്കല്‍ പെരിയാട്ടടുക്കത്തെ രാജേഷ് (38) ആണ് മരിച്ചത്. ബന്ധുക്കളാണ് മൃതദേഹം രാജേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.
ബേക്കല്‍ എസ് ഐ സവ്യ സാചിയയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ഞായറാഴ്ച രാവിലെയാണ് രാജേഷിനേയും ഭര്‍തൃമതിയായ യുവതിയേയും പെരിയാട്ടടുക്കത്തില്‍ നിന്നും കാണാതായത്. സംഭവത്തിൽ ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് അതേദിവസം രാത്രി ഇരുവരും വളപട്ടണം പുഴയില്‍ ചാടിയത്.
തുടർന്ന് രാജേഷിനെ ഒഴുക്കില്‍പെട്ട് കാണാതാകുകയും യുവതി നീന്തി രക്ഷപ്പെടുകയുമായിരുന്നു. ബേക്കല്‍ പൊലീസ് എത്തി യുവതിയെ ചോദ്യം ചെയ്തിരുന്നു.
ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയ ഇരുവരും പള്ളിക്കര റെയില്‍വേ സ്റ്റേഷനില്‍ നിന്നും ട്രെയിന്‍ മാര്‍ഗം വളപട്ടണത്ത് എത്തുകയായിരുന്നു.
ഇരുവരും ചേർന്ന് വിവിധ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി ഞായറാഴ്ച അര്‍ധരാത്രിയോടെ വളപട്ടണം പാലത്തിലെത്തി.
വാഹനത്തിരക്ക് കുറഞ്ഞതോടെ പാലത്തില്‍ നിന്ന് ആണ്‍സുഹൃത്തും തൊട്ടുപിന്നാലെ യുവതിയും പുഴയിലേക്ക് ചാടുകയായിരുന്നു. എന്നാൽ നീന്തലറിയാവുന്ന യുവതി ഒഴുക്കില്‍ അഴീക്കോട് ബോട്ടുപാലത്തിന് സമീപമെത്തി.
ഈ സമയത്ത് തോണിയില്‍ മീന്‍പിടിക്കുകയായിരുന്നവര്‍ അവശനിലയില്‍ കണ്ട യുവതിയെ കരയ്‌ക്കെത്തിച്ച് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് കോടതിയില്‍ ഹാജരാക്കിയ യുവതിയെ സ്വന്തം ഇഷ്ടത്തിന് വിടുകയും ഭര്‍ത്താവിനൊപ്പം മടങ്ങുകയും ചെയ്തു.
Summary:
A young man has been remanded in Idukki’s Adimali for allegedly sexually assaulting a minor girl.