തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെയും ആര്‍ പാര്‍വതി ദേവിയുടെയും മകന്‍ പി ഗോവിന്ദിന്റെ വിവാഹം നടന്നു. എറണാകുളം തിരുമാറാടി തേനാകര കളപ്പുരക്കല്‍ ജോര്‍ജിന്റെയും റെജിയുടെയും മകള്‍ എലീന ജോര്‍ജ് ആണ് ഗോവിന്ദിന്റെ വധു. മന്ത്രി തന്നെയാണ് മകന്റെ വിവാഹകാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.(Minister V Sivankutty’s son Govind got married)
മന്ത്രിമന്ദിരമായ റോസ് ഹൗസ് വെച്ച് അതീവ ലളിതമായ രീതിയിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. സ്‌പെഷൽ മാരേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വി ജോയ് എന്നിവർ ഉള്‍പ്പെടെ കുറച്ചു രാഷ്ട്രീയ നേതാക്കളും അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.