മന്ത്രിപി. രാജീവിൻ്റെ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ  പ്രകാശനം ചെയ്യും; മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പുസ്തകം ഏറ്റുവാങ്ങും

നിയമ മന്ത്രി പി രാജീവ് രചിച്ച പുസ്തകം ‘ഇന്ത്യ ദാറ്റ് ഈസ് ഭാരത് – ആൻ ഇൻട്രൊഡക്ഷൻ ടു കോൺസ്റ്റിറ്റ്യൂഷണൽ ഡിബേറ്റ്സ്’ വെള്ളിയാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുന്നതിലേക്ക് നയിച്ച ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളെ കുറിച്ചുള്ള പഠനമാണ് പുസ്തകം.

17 അധ്യായങ്ങളിലൂടെ, ഭരണഘടനാ അസംബ്ളിയിലെ സംവാദങ്ങളെ വിശകലനം ചെയ്യുകയാണ് ഈ പുസ്തകത്തിൽ. ഇന്ത്യ എന്ന പേര്, ആമുഖത്തിൻ്റെ പ്രസക്തി, മൗലികാവകാശങ്ങൾ, പാർലമെൻ്ററി ജനാധിപത്യം, ഗവർണർ പദവി, കൊളീജിയം, കാശ്മീരിൻ്റെ പ്രത്യേക പദവി, ദേശീയ പതാക, ന്യൂനപക്ഷങ്ങൾക്കുള്ള സംരംക്ഷണം തുടങ്ങി ഇന്ന് ഏറ്റവും ചർച്ചചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഭരണഘടനാ അസംബ്ളി എങ്ങനെ ചിന്തിച്ചു എന്ന് ഈ പുസ്തകം വ്യക്തമാക്കുന്നു. ഭരണഘടനയെ കുറിച്ച് ഒട്ടേറെ പഠനങ്ങൾ ഉണ്ടെങ്കിലും ഭരണഘടനാ ചരിത്രത്തെ കുറിച്ചും ഭരണഘടനാ അസംബ്ലിയിലെ സംവാദങ്ങളെ കുറിച്ചും ആഴത്തിലുള്ള പരിശോധനകൾ നടത്തിയ പുസ്തകങ്ങൾ അധികമുണ്ടാകാൻ ഇടയില്ല. ആ കുറവ് പരിഹരിക്കുന്ന പുസ്തകമാണിതെന്ന് പ്രസാധകരായ ഡൽഹി ആകാർ ബുക്സ് വ്യക്തമാക്കി.

വൈകിട്ട് 4 ന് തമ്പാനൂർ അപ്പോളോ ഡിമോറ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പുസ്തകം ഏറ്റുവാങ്ങും. കൊച്ചി ദേശീയ നിയമ സർവകലാശാല മുൻ വി.സി ഡോ. കെ.സി സണ്ണി സംസാരിക്കും.

 

 

Read Also:ഒന്‍പതാം ക്ലാസ് മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന കുട്ടികള്‍ക്ക് അവസരം; കുട്ടി സംരഭകരെ കണ്ടെത്താൻ കുടുംബശ്രീയുടെ മൈൻഡ് ബ്ലോവേഴ്സ്; ഓരോ പഞ്ചായത്തിലും 50 പേർക്ക് പരിശീലനം

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല

ഓണാഘോഷത്തിലേക്ക് ഗവർണർക്ക് ക്ഷണമില്ല തിരുവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിലേക്ക്...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

Related Articles

Popular Categories

spot_imgspot_img