പഞ്ചായത്തും താലൂക്കും കൈവിട്ടു; 80 കാരിയുടെ വീടിന് ഭീഷണിയായ മരം മുറിക്കാൻ ഒടുവിൽ മന്ത്രിയുടെ ഉത്തരവ്

തൊടുപുഴ തട്ടാരത്തട്ട ബൈജു ഭവനിൽ സുമതി ബാലകൃഷ്ണന് ഇനി പ്രാണഭയമില്ലാതെ വീട്ടിൽ കിടന്നുറങ്ങാം. മുൻ അധ്യാപിക കൂടിയായ 80 കാരി സുമതി ബാലകൃഷ്ണന്റെ നാലു വർഷത്തെ ആശങ്കയ്ക്കാണ് തൊടുപുഴ താലൂക്ക് തല അദാലത്തിൽ പരിഹാരമായത്.

വീടിന് ഭീഷണിയായ കൂറ്റൻ മരങ്ങൾ മുറിക്കാൻ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് നിർദ്ദേശം നൽകിയത്. ഇടുക്കി ആർ ഡി.ഒ യ്ക്ക് ഉൾപ്പെടെ പരാതി നൽകിയെങ്കിലും അയൽക്കാരൻ മരം മുറിക്കാൻ തയ്യാറായില്ല.

തുടർന്ന് കരിങ്കുന്നം ഗ്രാമ പഞ്ചായത്തുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയാണ് പരാതി അദാലത്തിൽ എത്തുന്നത്. മരം മുറിച്ചുമാറ്റി റിപ്പോർട്ട് ജില്ലാ കലക്ടർക്ക് നൽകാൻ കരിങ്കുന്നം പഞ്ചായത്ത് സെകട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു.

നിശ്ചയ സമയ പരിധിക്കുള്ളിൽ അയൽക്കാരൻ മരം മുറിച്ചു മാറ്റിയില്ലെങ്കിൽ പഞ്ചായത്ത് നേരിട്ട് ഇടപെടും. കേരള പഞ്ചായത്ത് രാജ് ആക്ട് ചട്ടം 238 പ്രകാരം മരം മുറിക്കാൻ ആവശ്യമായ തുക അയൽക്കാരനിൽ നിന്ന് ഈടാക്കുകയും ചെയ്യും.

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

വൈറ്റ് ഹൗസിന് സമീപം ഏറ്റുമുട്ടല്‍: യുവാവിനെ വെടിവച്ചു വീഴ്ത്തി സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥർ

വൈറ്റ് ഹൗസിന് സമീപത്ത് ഏറ്റുമുട്ടല്‍. ഞായറാഴ്ച രാവിലെയാണ് സംഭവം. ഒരു യുവാവും...

ഈ രണ്ടു ജില്ലകളിൽ കള്ളക്കടൽ സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ...

പ്രണയം നടിച്ച് പീഡനത്തിനിരയാക്കിയത് 13ഉം 17ഉം വയസുള്ള സഹോദരിമാരെ; ബസ് കണ്ടക്ടറും 17കാരനും അറസ്റ്റിൽ

തിരുവനന്തപുരം: സഹോദരിമാരായ 13ഉം 17ഉം വയസുള്ള പെൺകുട്ടികളെ പീഡിപ്പിച്ച രണ്ടുപേരെ പിടികൂടി...

ആഡംബര ജീവിതം നയിക്കാൻ മുത്തശ്ശിയുടെ മാലയും ലോക്കറ്റും; കൊച്ചുമകൻ പിടിയിൽ

ആലപ്പുഴ: വയോധികയുടെ മാല മോഷ്‌ടിച്ച് കടന്നുകളഞ്ഞ കേസിൽ കൊച്ചുമകൻ പിടിയിൽ. താമരക്കുളം...

കവര് കാണണോ? നേരെ കുമ്പളങ്ങിക്ക് വിട്ടോ; കവരടിച്ചതിൻ്റെ ചിത്രങ്ങൾ കാണാം

കൊച്ചി: കുമ്പളങ്ങി നൈറ്റ്സ് സിനിമ ഇറങ്ങിയതോടെ, കുമ്പളങ്ങിയിലെ കവര് സൂപ്പർഹിറ്റായി മാറിയത്....

Related Articles

Popular Categories

spot_imgspot_img