തിരുവനന്തപുരം: കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസിലെ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നൽകി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. ദീര്‍ഘദൂര യാത്രകളില്‍ മത്സരയോട്ടം പാടില്ല, ബസുകള്‍ നിര്‍ത്തുമ്പോള്‍ ഇടതുവശം ചേര്‍ത്ത് ഒതുക്കി നിര്‍ത്തണം. രണ്ട് വശത്ത് നിന്നും സമാന്തരമായി നിര്‍ത്തരുത്. ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനം ഓടിക്കരുതെന്നും മന്ത്രി പറഞ്ഞു. അനാവശ്യമായി ഡീസല്‍ പാഴാക്കരുതെന്നും നിര്‍ദേശം ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി മുന്നറിയിപ്പ് നൽകി.
സമയത്തിന് വണ്ടി സ്റ്റേഷനില്‍ നിന്ന് എടുക്കുക. സമയത്തിന് വണ്ടി സ്റ്റേഷനില്‍ എത്തിക്കുക. സമയത്തിന് ഇറങ്ങി സുരക്ഷിതമായി യാത്ര ചെയ്യാന്‍ കഴിയും എന്ന് അറിഞ്ഞാല്‍ യാത്രക്കാര്‍ കെഎസ്ആര്‍ടിസിയെ കൂടുതലായി ആശ്രയിക്കുമെന്നും മന്ത്രി പറഞ്ഞു. ചെറുവാഹനങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ ശ്രദ്ധയോടെ ഓടിക്കുക. ചെറു വാഹനങ്ങള്‍ മുട്ടിയാല്‍ വലിയ വാഹനങ്ങള്‍ക്ക് ഒന്നും സംഭവിക്കില്ല. എന്നാല്‍ ചെറുവാഹനങ്ങള്‍ക്ക് അങ്ങനെയല്ല. സ്‌കൂട്ടറില്‍ സര്‍ക്കസ് കാണിക്കുന്നവരെ കണ്ടാല്‍ അവരെ വിട്ടേക്ക്. അവരെ ക്ഷമിച്ച് വിട്ടേക്ക്. നിങ്ങള്‍ കുറച്ചുംകൂടി പക്വത കാണിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കെഎസ്ആര്‍ടിസിയിലെ ബ്രീത്ത് അനലൈസര്‍ പരിശോധന ഫലം ചെയ്യുന്നുവെന്നും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. ബസ് ഇടിച്ചുണ്ടാകുന്ന മരണത്തിലും അപകടത്തിലും ഗണ്യമായ കുറവുണ്ട്. അഞ്ചു മുതല്‍ ഏഴ് അപകടമരണങ്ങളാണ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാൽ ഇപ്പോള്‍ പരിശോധന ആറ് ആഴ്ച പിന്നിടുമ്പോള്‍ പൂജ്യം മുതല്‍ ഒന്നു വരെയാണ് മരണമെന്നും മേജര്‍ ആക്‌സിഡന്റുകളുടെ എണ്ണം കുറഞ്ഞെന്നും മന്ത്രി ഗണേഷ്‌കുമാർ വ്യക്തമാക്കി.
Read Also: കോഴിക്കോട് ഭക്ഷ്യവിഷബാധ; ഒരു കുടുംബത്തിലെ നാലുപേർ ആശുപത്രിയിൽ: കുട്ടിയുടെ നില ഗുരുതരം