News4media TOP NEWS
ആലപ്പുഴയിൽ ഭീതി പടർത്തി കുറുവാസംഘം; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു യു.കെ മലയാളികൾക്ക് അഭിമാനനിമിഷം ! ചരിത്രത്തിലാദ്യമായി റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ പ്രസിഡന്റായി ഒരു മലയാളി: പുന്നപ്ര സ്വദേശി ബിജോയ് സെബാസ്റ്റ്യന്റേത് സമാനതകളില്ലാത്ത വിജയം വിവാഹസംഘം സഞ്ചരിച്ച ബസ് നദിയിലേക്ക് മറിഞ്ഞു; വധൂവരന്മാരടക്കം 26 പേർക്ക് ദാരുണാന്ത്യം പമ്പയിൽ നിന്നും സന്നിധാനത്തേക്ക് 10 മിനുട്ട് മാത്രം; ശബരിമലയിൽ എത്തുന്നു, റോപ് വേ

കേരളത്തിൽ മദ്യശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 ആക്കണം; മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോക്കോൾ വേണം; കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു

കേരളത്തിൽ മദ്യശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 ആക്കണം; മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോക്കോൾ വേണം; കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു
November 12, 2024

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെപോലെ ഇന്ത്യയിലും കുട്ടികൾക്ക് മദ്യം നൽകുന്നതിനെതിരെയുള്ള നിയമം കൊണ്ടുവരണമെന്ന് കമ്മ്യൂണിറ്റി എഗെൻസ്റ്റ് ‌‌‌ഡ്രങ്കൺ ‌ഡ്രൈവിംഗ് എന്ന സന്നദ്ധ സംഘടന.

അതിനായി രാജ്യത്തെ മദ്യഷോപ്പുകൾ,​ ബാറുകൾ,​ പബുകൾ എന്നിവിടങ്ങളിൽ നിന്ന് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോക്കോൾ രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. ഈ ഹർജി പ്രകാരം കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസയച്ചു.

സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർ‌ഡുകൾ പരിശോധിച്ച് പ്രായം ഉറപ്പുവരുത്തിയ ശേഷം മാത്രമേ മദ്യശാലകളിൽ നിന്ന് മദ്യം നൽകാവൂ എന്നാണ് സംഘടന ആവശ്യപ്പെടുന്നത്.

പ്രായം സംബന്ധിച്ച ഒരു പരിശോധനയും കൂടാതെയാണ് രാജ്യത്ത് മദ്യവിതരണമെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. സർക്കാർ നയം രൂപീകരിച്ചാൽ മദ്യപിച്ച് വാഹനമോടിക്കുന്നത് കുറയ്ക്കുന്നതിനും പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനം തടയുന്നതിനും കാര്യമായ പങ്ക് വഹിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.

കേരളത്തിൽ മദ്യശാലകളിൽ നിന്ന് മദ്യം വാങ്ങുന്നതിനുള്ള കുറഞ്ഞ പ്രായം 23 ആക്കണം. എന്നാൽ ഗോവ,​ കർണാടക,​ തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ 18 വയസ് കഴിഞ്ഞാൽ മദ്യം വാങ്ങാം. ഡൽഹി,​ മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ പ്രായം 25 ആണ്. ജസ്റ്റിസുമാരായ ബി.ആർ. ഗവായ്,​ കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.

വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പ്രായപരിധി ആയതിനാൽ തന്നെ പ്രായം സംബന്ധിച്ച ഒരു പരിശോധനയും കൂടാതെയാണ് മദ്യ ഷോപ്പുകൾ, ബാറുകൾ, പബുകൾ എന്നിവിടങ്ങളിൽ മദ്യ വിൽപ്പന എന്നാണ് ഹർജിക്കാരുടെ വാദം. വിദേശ രാജ്യങ്ങളിൽ കുട്ടികൾക്ക് മദ്യം വിൽക്കുന്നവർക്ക് കനത്ത ശിക്ഷയാണെന്നും ഇന്ത്യയിൽ ആ രീതിയിൽ നയം രൂപവത്കരിച്ച് ശിക്ഷ ഉറപ്പാക്കണമെന്നും അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു.

Related Articles
News4media
  • Kerala
  • News

പെ​യി​ന്റി​ങ് തൊ​ഴി​ലാ​ളിയായ ശത്രുവിനെ വകവരുത്താൻ ആടുസജിക്ക് ക്വട്ടേഷൻ നൽകിയത് പോലീസുകാരൻ; മു​ൻകൂ​റാ...

News4media
  • Kerala
  • News

അകത്ത് കയറരുത്, കടക്ക് പുറത്ത്; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മാധ്യമങ്ങൾക്ക് വി...

News4media
  • Kerala
  • News
  • Top News

ആലപ്പുഴയിൽ ഭീതി പടർത്തി കുറുവാസംഘം; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു

News4media
  • Kerala
  • News

ഗ്യാ​സ് ക​ട്ട​ർ, ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ, ഗ്യാ​സ് സി​ലി​ണ്ട​ർ, ഡ്രി​ല്ലി​ങ് മെ​ഷീ​ൻ, മാ​ര​കാ​യു​ധ​ങ്ങ...

News4media
  • Editors Choice
  • Kerala
  • News

എക്സാലോജിക്-സി.എം.ആർ.എൽ ഇടപാട്; എസ്.എഫ്.ഐ.ഒക്ക് സത്യവാങ്മൂലം സമർപ്പിക്കാൻ സമയം അനുവദിച്ച് ഡൽഹി ഹൈകോട...

News4media
  • Editors Choice
  • India
  • News

നവംബർ 4; ആര് മറന്നാലും ഇന്ത്യൻ റെയിൽവേ ഒരിക്കലും മറക്കാത്ത ദിവസം; യാത്രക്കാരുടെ എണ്ണത്തിൽ റെക്കോഡ്

News4media
  • Editors Choice
  • India
  • News

പത്ത് ദിവസത്തിനിടെ ഡൽഹിയിലുണ്ടായത് ഒമ്പത് വെടിവയ്‌പ്പുകൾ; കൊല്ലപ്പെട്ടത് ആറ് പേർ

News4media
  • Kerala
  • News
  • News4 Special

ആസ്ഥാനകുടിയൻമാർ മലയാളികളല്ല; ഉറയ്ക്കാത്ത കാലുകൾ താങ്ങുന്ന ഖജനാവുകൾ വേറെയുമുണ്ട്; വെള്ളമടിയിൽ റെക്കോർ...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]