യുവാവിന്റെ കുടൽ പൊട്ടി

യുവാവിന്റെ കുടൽ പൊട്ടി

കുറുപ്പംപടി: കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ച അതിഥിത്തൊഴിലാളിക്ക് ഗുരുതര പരിക്ക്. പ്ലൈവുഡ് കമ്പനിയിൽ സുഹൃത്തുക്കൾ ആണ് ഈ ക്രൂരത നടത്തിയത്.

ഈ മാസം 18ന് ഓടക്കാലിയിലെ സ്മാർട് ടെക് പ്ലൈവുഡ് കമ്പനിയിലാണ് സംഭവം. ഒഡീഷ സ്വദേശി സന്തോഷ് നായിക്കിനാണ് (27) പരുക്കേറ്റത്.

കുടൽ പൊട്ടിയ നിലയിൽ ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പണി കഴിഞ്ഞ ശേഷം ശരീരത്തിലെ മരപ്പൊടി കംപ്രസർ ഉപയോഗിച്ച് നീക്കുന്നതു പതിവാണ്.

എന്നാൽ ഇതിനിടയിലാണ് സഹ തൊഴിലാളികളായ പ്രശാന്ത് ബഹ്‌റ(47), ബയാഗ് സിങ് (19) എന്നിവർ തമാശയ്ക്കു സ്വകാര്യ ഭാഗത്ത് കാറ്റടിച്ചത്. സംഭവത്തിൽ കുറുപ്പംപടി പൊലീസ് കേസെടുത്തു.

ഈ മുന്നറിയിപ്പ് അവഗണിക്കരുത്

കൊച്ചി: വാട്സാപ്പിലൂടെ തട്ടിപ്പിരയായ വിവരം തുറന്നു പറഞ്ഞ് ഗായിക അമൃത സുരേഷ് രംഗത്തെത്തിയത് കഴിഞ്ഞ ദിവസമാണ്.

തട്ടിപ്പിനിരയായി തന്റെ 45,000 രൂപ നഷ്ടമായെന്നാണ് അമൃത പറഞ്ഞത്.

അമൃതയുടെ സ്വന്തം യൂട്യൂബ് ചാനലിൽ പങ്കുവെച്ച വ്ലോഗിലാണ് അമൃത ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

‘അമ്മൂന് പറ്റിയ അബദ്ധം – WHATSAPP SCAM’ എന്ന തലക്കെട്ടോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തത്. സഹോദരി അഭിരാമിയും അമൃതയ്‌ക്കൊപ്പം വിഡിയോയിലുണ്ട്.

കഴിഞ്ഞ ദിവസം സ്റ്റുഡിയോയില്‍ ഇരിക്കുമ്പോഴാണ് ബിന്ദു എന്നുപേരുള്ള തന്‍റെ കസിന്‍ സിസ്റ്ററിന്‍റെ മെസേജ് വന്നത്.

അത്യാവശ്യമായി 45,000 രൂപ ആവശ്യപ്പെട്ടുകൊണ്ടുള്ള മെസേജായിരുന്നു അത്.

ബിന്ദുവിൻ്റെ യുപിഐക്ക് എന്തോ പ്രശ്നമുണ്ടെന്നും മറ്റൊരു അക്കൗണ്ടിലേക്ക് പണം അയക്കണമെന്നും മെസേജിൽ പറഞ്ഞിരുന്നു.

ഇന്ന് ഇഎംഐ അടക്കേണ്ട ദിവസമാണെന്നും ഒരുമണിക്കൂറിനകം പണം തിരികെ അയക്കാമെന്നും മെസേജിലുണ്ടായുരുന്നു എന്ന് അമൃത വീഡിയോയിൽ പറയുന്നു.

മെസേജ് കണ്ടയുടനെ തന്നെ പറഞ്ഞ അക്കൗണ്ടിലേക്ക് പണം അയച്ചുകൊടുത്തു. ഒപ്പം സ്റ്റുഡിയോയില്‍ നിന്ന് ചിരിച്ചുകൊണ്ടുള്ള ഒരു സെല്‍ഫിയും നൽകി.

പണം അയച്ചയുടനെ താങ്ക്യൂ എന്ന് മറുപടിയും ലഭിച്ചു. എന്നാൽ പിന്നീട് വീണ്ടും മെസേജ് വന്നു.

ഒരു 30,000 രൂപ കൂടി അയക്കാമോ എന്ന് ചോദിച്ചായിരുന്നു മെസേജ് എത്തിയത്.

എന്റെ കയ്യില്‍ പൈസ ഇല്ലാത്തതുകൊണ്ട് ഞാന്‍ ചേച്ചിയെ അപ്പോൾ തന്നെ വിഡിയോ കോള്‍ ചെയ്തു.

എന്നാൽ ചേച്ചി കോൾ കട്ട് ചെയ്യുകയായിരുന്നു. പിന്നീട് നോര്‍മല്‍ കോളില്‍ വിളിച്ചപ്പോള്‍ ചേച്ചി എടുത്തു.

‌ഫോണെടുത്ത ഉടൻ ചേച്ചി ഭയങ്കര കരച്ചിലായിരുന്നു. ചേച്ചിയുടെ വാട്സാപ്പ് ഹാക്ക് ചെയ്തെന്നും കുറേ പേരോട് പണം ചോദിച്ച് മെസേജ് അയച്ചിട്ടുണ്ടെന്നും പറഞ്ഞു.

നീ പൈസയൊന്നും അയച്ചുകൊടുക്കരുതേ എന്നും പറഞ്ഞെങ്കിലും പക്ഷേ അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ട് പോയിരുന്നു.

തട്ടിപ്പുകാർ കോൾ ചെയ്ത് വിവരങ്ങൾ ചോർത്തുന്നത് എങ്ങനെയാണെന്നും വാട്സ്ആപ്പ് ഹാക്ക് ചെയ്യുന്നത് എങ്ങനെയാണെന്നും അഭിരാമി തൻ്റെ വിഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

തട്ടിപ്പിന് ഇരയായെന്ന് ബോധ്യപ്പെട്ട ഉടനെ പൊലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചതായി അമൃത വ്യക്തമാക്കി. ഒപ്പം കസിന്‍റെ പരിചയത്തിലുള്ള എല്ലാവരെയും തട്ടിപ്പിന്റെ വിവരം അറിയിക്കുകയും ചെയ്തു.

ഓരോ തവണയും ഫോണ്‍ ചെയ്യുമ്പോഴും കേൾക്കാറുള്ള, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സൈബര്‍ തട്ടിപ്പിനെ പറ്റിയുള്ള മുന്നറിയിപ്പ് താന്‍ ഇതുവരെ ശ്രദ്ധിച്ചിരുന്നില്ല എന്നും അമൃത പറഞ്ഞു.

Summary: A migrant worker suffered serious injuries after his private parts were blasted with compressed air by coworkers at a plywood company.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

മൂവാറ്റുപുഴയിൽ വാഹനാപകടം

മൂവാറ്റുപുഴയിൽ വാഹനാപകടം കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25...

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത്

ഗുരുവായൂരില്‍ പഴകിയ അവില്‍ സമര്‍പ്പിക്കരുത് ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...

സ്വർണ വിലയിൽ വൻകുതിപ്പ്

സ്വർണ വിലയിൽ വൻ കുതിപ്പ് തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശയിലാഴ്ത്തി സംസ്ഥാനത്ത് സ്വർണവിലയിൽ...

Related Articles

Popular Categories

spot_imgspot_img