ബ്രിട്ടണിൽ തൊഴിൽ സുരക്ഷ കുറഞ്ഞതും ഉയർന്ന ചെലവും മൂലം മധ്യവർഗത്തിൽപെട്ട ജനങ്ങൾ പോലും സാമ്പത്തിക രംഗത്ത് തൃപ്തരല്ലെന്ന് പഠനം. വർഷം 60,000 പൗണ്ട് വരെ വാർഷിക വരുമാനമുള്ള മധ്യവർഗത്തിൽപെട്ടവർ പോലും ചെലവുകൾ വർധിച്ചതോടെ സാമ്പത്തികമായി അരക്ഷിതരാണെന്ന തോന്നലിൽ ജീവിയ്ക്കുന്നവരാണ്. യു.കെ.യിലെ മധ്യവർഗ കുടുംബങ്ങളിൽ 25 ശതമാനത്തിനും സുരക്ഷിതമായ തൊഴിലില്ല. ഭവന നിർമാണം കുട്ടികളുടെ വിദ്യാഭ്യാസം , പരിചരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് വലിയ തുക വേണ്ടിവരുന്നതും ജനങ്ങളെ പ്രതിസന്ധിയിലാക്കുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഉക്രൈൻ-റഷ്യ യുദ്ധവും ചെങ്കടലിലെ ഹൂത്തി ആക്രമണങ്ങളും വിപണിയിൽ പ്രതിഭലിച്ചതോടെ സാധാരണക്കാരും ഏറെ പ്രതിസന്ധിയിലാണ്.