പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നു മുതൽ

പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നു മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പുതുക്കിയ ഉച്ചഭക്ഷണ മെനു ഇന്നുമുതൽ നടപ്പാക്കും. ഒന്നുമുതൽ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്.

കുട്ടികളിൽ ശരിയായ പോഷണം ലഭിക്കുന്നില്ല എന്ന കണ്ടെത്തലിനെത്തുടർന്നാണ് പുതിയ വിഭവങ്ങൾ വിളമ്പാൻ സർക്കാർ നിർദേശം നൽകിയത്.

ആഴ്ചയിൽ ഒരുദിവസം വെജിറ്റബിൾ ഫ്രൈഡ് റൈസ്, ലെമൺ റൈസ്, വെജിറ്റബിൾ ബിരിയാണി, ടൊമാറ്റോ റൈസ്, കോക്കനട്ട് റൈസ് എന്നിവയിൽ ഏതെങ്കിലുമൊന്ന് വിദ്യാർത്ഥികൾക്ക് നൽകണമെന്നാണ് നിർദേശം. ഒപ്പം പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ ഇവ ചേർത്ത ചമ്മന്തിയും തയ്യാറാക്കണം.

കൂടാതെ മറ്റ് ദിവസങ്ങളിൽ റാഗിയോ മറ്റ് ചെറുധാന്യങ്ങളോ ഉപയോഗിച്ചുണ്ടാക്കുന്ന പായസമോ മറ്റ് വ്യത്യസ്തവിഭവങ്ങളോ നൽകണം. മാസത്തിൽ 20 ദിവസത്തെ ഭക്ഷണ മെനു സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്.

അഞ്ചാംക്ലാസ് വരെയുള്ള കുട്ടികൾക്ക് 6.78 രൂപയും ആറുമുതൽ എട്ടുവരെയുള്ള കുട്ടികൾക്ക് 10.17 രൂപയുമാണ് ഒരുദിവസത്തേക്ക് ഭക്ഷണത്തിന് ലഭിക്കുക. പദ്ധതി സ്ഥാപനങ്ങളുമായി സഹകരിച്ച് സ്പോൺസർമാരുടെ സഹായത്തോടെ പുതുക്കിയ മെനു നടപ്പാക്കാനാണ് നിർദേശം.

അതേസമയം, സംസ്ഥാനത്തെ സ്കൂളുകളിലെ അവധിക്കാലം മഴക്കാലത്തേയ്ക്ക് മാറ്റണമോ എന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ചോദ്യത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ഇതിനോടകം തന്നെ ആറായിരത്തിലധികം പേരാണ് കമന്റിലൂടെ പ്രതികരിച്ചത്.

ഏപ്രിൽ, മെയ് മാസത്തെ അവധിയ്ക്ക് പകരം മൺസൂൺ സമയമായ ജൂൺ, ജൂലൈ മാസത്തിൽ അവധി നൽകിയാലോ എന്ന വിദ്യാഭ്യാസ മന്ത്രിയുടെ ചോദ്യത്തെ കൂടുതൽ പേരും പിന്തുണച്ചുകൊണ്ടാണ് അഭിപ്രായം പറയുന്നത്.

എന്നാൽ വേനൽക്കാലത്ത് ക്ലാസുകൾ നടത്തുന്നതിന്റെ ചില പ്രായോഗിക ബുദ്ധിമുട്ടുകളും സോഷ്യൽ മീഡിയ പ്രതികരണങ്ങളിൽ ചിലർ ചൂണ്ടിക്കാണിക്കുന്നു. പഠനത്തിലോ ആലോചനയിലേക്കോ പോകുന്നതിനു മുൻപ് പൊതുജനങ്ങൾക്ക് അഭിപ്രായം തേടാനുള്ള മന്ത്രിയുടെ തീരുമാനത്തെയും പ്രശംസിക്കുന്നവരുണ്ട്.

അതേസമയം പ്രതിപക്ഷ അധ്യാപക സംഘടനകൾ സർക്കാർ നിർദേശത്തെ വിമർശിക്കുകയാണ്. വിദ്യാഭ്യാസ മന്ത്രിയുടേത് തെറ്റായ നിലപാടാണെന്ന് ആണ് KPSTA, AHSTA എന്നീ പ്രതിപക്ഷ അധ്യാപക സംഘടനകൾ പറയുന്നത്.

സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂള്‍ ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി.

ആഴ്ചയില്‍ ഒരു ദിവസം വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി എന്നീ വിഭവങ്ങള്‍ തയ്യാറാക്കാനാണ് നിര്‍ദേശം.

ഇലക്കറി വര്‍ഗങ്ങള്‍ കറികളായി ഉപയോഗിക്കുമ്പോള്‍ അതിൽ പയര്‍ അല്ലെങ്കില്‍ പരിപ്പ് വര്‍ഗമോ ചേര്‍ക്കണം.

ആഴ്ചയില്‍ ഒരു ദിവസം ഫോര്‍ട്ടിഫൈഡ് അരി ഉപയോഗിച്ച് വിവിധയിനം ചോറിന്റെ (വെജിറ്റബിള്‍ ഫ്രൈഡ്റൈസ്, ലെമണ്‍ റൈസ്, വെജ് ബിരിയാണി) വിഭവങ്ങള്‍ തയ്യാറാക്കണം.

വിദഗ്ധ സമിതിയുടെ അഭിപ്രായ പ്രകാരം പച്ചക്കറിക്ക് ബദലായി മാസത്തില്‍ ഒന്നോ രണ്ടോ ദിവസങ്ങളില്‍ മൈക്രോ ഗ്രീന്‍സ് മെനുവില്‍ ഉള്‍പ്പെടുത്താവുന്നതാണ്.

കൂടാതെ പുതിന, ഇഞ്ചി, നെല്ലിക്ക, പച്ചമാങ്ങ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ചമ്മന്തി തയ്യാറാക്കുന്ന കാര്യം പരിഗണിച്ചിട്ടുണ്ട്.

ഇവയ്ക്കു പുറമെ ചെറുധാന്യങ്ങളുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് കുട്ടികള്‍ക്ക് ആഴ്ചയില്‍ റാഗി ഉപയോഗിച്ചുള്ള വിഭവങ്ങളും തയ്യാറാക്കാം.

റാഗി ബാള്‍സ്, മിതമായ അളവില്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത റാഗി കൊഴുക്കട്ട, ഇലയട, അവില്‍ കുതിര്‍ത്തത് (വിളയിച്ചത്)

പാല്‍ ഉപയോഗിച്ച് ക്യാരറ്റ് പായസം, റാഗിയോ മറ്റ് മില്ലറ്റുകളോ ഉപയോഗിച്ചുള്ള പായസം എന്നീ വ്യത്യസ്ത വിഭവങ്ങള്‍ സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഒന്നാം ദിവസം: ചോറ്, കാബേജ് തോരന്‍, സാമ്പാര്‍

രണ്ടാം ദിവസം: ചോറ്, പരിപ്പ് കറി, ചീരത്തോരന്‍

മൂന്നാം ദിവസം: ചോറ്, കടല മസാല, കോവയ്ക്ക തോരന്‍

നാലാം ദിവസം: ചോറ്, ഓലന്‍, ഏത്തയ്ക്ക തോരന്‍

അഞ്ചാം ദിവസം: ചോറ്, സോയ കറി, കാരറ്റ് തോരന്‍

ആറാം ദിവസം: ചോറ്, വെജിറ്റബിള്‍ കുറുമ, ബീറ്റ്റൂട്ട് തോരന്‍

ഏഴാം ദിവസം: ചോറ്, തീയല്‍, ചെറുപയര്‍ തോരന്‍

എട്ടാം ദിവസം: ചോറ്, എരിശ്ശേരി, മുതിര, തോരന്‍

ഒമ്പതാം ദിവസം: ചോറ്, പരിപ്പ് കറി, മുരിങ്ങയില തോരന്‍

പത്താം ദിവസം: ചോറ്, സാമ്പാര്‍, മുട്ട അവിയല്‍

പതിനൊന്നാം ദിവസം: ചോറ്, പൈനാപ്പിള്‍ പുളിശ്ശേരി, കൂട്ടുക്കൂറി

പന്ത്രണ്ടാം ദിവസം: ചോറ്, പനീര്‍ കറി, ബീന്‍സ് തോരന്‍

പതിമൂന്നാം ദിവസം: ചോറ്, ചക്കക്കുരു പുഴുക്ക്, അമരയ്ക്ക തോരന്‍

പതിനാലാം ദിവസം: ചോറ്, വെള്ളരിക്ക പച്ചടി, വന്‍പയര്‍ തോരന്‍

പതിനഞ്ചാം ദിവസം: ചോറ്, വെണ്ടയ്ക്ക മപ്പാസ്, കടല മസാല

പതിനാറം ദിവസം: ചോറ്, തേങ്ങാചമ്മന്തി, വെജിറ്റബിള്‍ കുറുമ

പതിനേഴാം ദിവസം: ചോറ്/എഗ്ഗ് ഫ്രൈഡ് റൈസ്, വെജിറ്റബിള്‍ മോളി

പതിനെട്ടാം ദിവസം: ചോറ് / കാരറ്റ് റൈസ്, കുരുമുളക് മുട്ട റോസ്റ്റ്

പത്തൊമ്പതാം ദിവസം: ചോറ്, പരിപ്പ് കുറുമ, അവിയല്‍

ഇരുപതാം ദിവസം: ചോറ്/ ലെമണ്‍ റൈസ്, കടല മസാല

Summary: The revised mid-day meal menu will be implemented in public schools across Kerala starting today. The decision to update the menu was based on findings that many children were not receiving adequate nutrition.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി

ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി ഡൽഹി: ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യയുടെ രണ്ടാമത്തെ...

പാലായില്‍ റിട്ട. എസ്ഐ ലോഡ്ജില്‍ മരിച്ച നിലയില്‍

പാലായില്‍ റിട്ട. എസ്ഐ ലോഡ്ജില്‍ മരിച്ച നിലയില്‍ കോട്ടയം: റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍...

സംസ്ഥാനത്ത് ഫൈവ് സ്റ്റാർ കള്ളുഷാപ്പുകൾ വരുന്നു; വമ്പൻ പദ്ധതിയുമായി ടോഡി ബോര്‍ഡ്..! സൗകര്യങ്ങൾ ഇങ്ങനെ:

സംസ്ഥാനത്ത് ഫൈവ് സ്റ്റാർ കള്ളുഷാപ്പുകൾ വരുന്നു; വമ്പൻ പദ്ധതിയുമായി ടോഡി ബോര്‍ഡ് സംസ്ഥാനത്ത്...

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ജാമ്യത്തിൽ ഇറങ്ങി മുങ്ങി, ആരും തിരിച്ചറിയാതിരിക്കാൻ സന്യാസി വേഷം; ശിവകുമാർ പിടിയിൽ

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, ജാമ്യത്തിൽ ഇറങ്ങി മുങ്ങി, ആരും തിരിച്ചറിയാതിരിക്കാൻ...

കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ ജോസ് പെരേര

കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ...

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി

വിമാനം നേരത്തെ പുറപ്പെട്ടു; പരാതി കൊച്ചി: എയര്‍ ഇന്ത്യ വിമാനം നേരത്തെ പുറപ്പെട്ടതിനെ...

Related Articles

Popular Categories

spot_imgspot_img