ന്യൂഡല്‍ഹി: രാജ്യത്തെ ഗ്രാമീണ മേഖലയുടെ സാമ്പത്തിക നട്ടെല്ലായിരുന്ന മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി (MGNREGA) ചരിത്രമാകുന്നു.
പദ്ധതിയുടെ പേരും ഘടനയും പൂർണ്ണമായും പരിഷ്കരിച്ചുകൊണ്ടുള്ള ‘വി ബി ജി റാം ജി’ (വികസിത് ഭാരത് – ഗാരന്റി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ)
ഗാന്ധിജിയുടെ പേര് ഒഴിവാക്കി; പ്രതിപക്ഷ പ്രതിഷേധം ശക്തം
ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. പാർലമെന്റിന്റെ ഇരുസഭകളും നേരത്തെ പാസാക്കിയ ബിൽ രാഷ്ട്രപതി ഒപ്പുവെച്ചതോടെ രാജ്യത്ത് നിയമമായി മാറി.
2005-ൽ യുപിഎ സർക്കാർ കൊണ്ടുവന്ന എംജിഎൻആർഇജിഎ 20 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് കേന്ദ്ര സർക്കാർ പുതിയ നിയമം നടപ്പിലാക്കുന്നത്.
പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങൾക്കിടയിലാണ് ഈ സുപ്രധാന നീക്കം.
പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ
പഴയ പദ്ധതിയിൽ ഉറപ്പുനൽകിയിരുന്ന 100 തൊഴിൽ ദിനങ്ങൾ എന്നത് പുതിയ നിയമപ്രകാരം 125 ദിവസമായി ഉയർത്തി.
സംസ്ഥാനങ്ങൾക്ക് കനത്ത സാമ്പത്തിക ബാധ്യത
കേന്ദ്രാവിഷ്കൃത പദ്ധതിയായിരുന്ന തൊഴിലുറപ്പിൽ മാറ്റം വരുന്നു. ഇനി മുതൽ വേതനത്തിന്റെ 60% കേന്ദ്രവും 40% സംസ്ഥാന സർക്കാരുകളും വഹിക്കണം.
വടക്കുകിഴക്കൻ, ഹിമാലയൻ സംസ്ഥാനങ്ങൾ 10% വിഹിതം നൽകിയാൽ മതിയാകും.
ജോലി പൂർത്തിയായി 15 ദിവസത്തിനുള്ളിൽ വേതനം നൽകണം. ഇതിൽ വീഴ്ച വരുത്തിയാൽ ഉദ്യോഗാർത്ഥികൾക്ക് തൊഴിലില്ലായ്മ വേതനത്തിന് അർഹതയുണ്ടാകും.
സ്ഥിരം കുറ്റവാളികള്‍ക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതിയുണ്ടാവരുതെന്ന് സുപ്രിം കോടതി
ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങൾ, ഉപജീവന മാർഗങ്ങൾ, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് ജോലികൾ ക്രമീകരിക്കുക.
അഴിമതി തടയാൻ ഹൈടെക് സംവിധാനങ്ങൾ
അഴിമതി തടയുന്നതിനായി ബയോമെട്രിക്സ്, ജിയോടാഗിങ് സംവിധാനങ്ങൾ നിർബന്ധമാക്കി.
മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കിയതിനെതിരെ പ്രതിപക്ഷം പാർലമെന്റിൽ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു.
ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവും സർക്കാർ തള്ളി. എന്നാൽ, രാജ്യത്തെ ദരിദ്രരുടെ ക്ഷേമത്തിന് പുതിയ നിയമം അത്യന്താപേക്ഷിതമാണെന്നും
യുപിഎ ഭരണകാലത്തെ നിയമത്തിൽ നിന്ന് എൻഡിഎയുടെ പുതിയ പരിഷ്കരണത്തിലേക്ക്
ഗ്രാമീണ മേഖലയുടെ വികസനത്തിൽ ഇത് വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നും കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാൻ വ്യക്തമാക്കി.
സംസ്ഥാനങ്ങൾ അധിക സാമ്പത്തിക ബാധ്യത ഏറ്റെടുക്കേണ്ടി വരുമെന്നത് വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചേക്കാം.
English Summary
The President of India has given assent to the VBGRAM-G (Viksit Bharat – Guarantee for Rozgar and Ajeevika Mission) Bill, which officially replaces the 2005 MGNREGA scheme. The new law increases guaranteed employment from 100 to 125 days. A significant change is the funding structure









