നിറയെ ആളുകളുമായി സ്റ്റേഷനിൽ നിന്നും എടുത്തതിനു പിന്നാലെ മെമു ട്രെയിൻ പാളം തെറ്റി. വളവ് കടക്കുന്നതിനിടെയാണ് കോച്ചുകൾ പാളം തെറ്റിയത്. വൻ ശബ്ദം കേട്ട് ലോക്കോ പൈലറ്റ് ട്രെയിൻ ഉടൻ നിർത്തിയതിനാലാണ് വൻ അപകടം ഒഴിവായത്.MEMU train derails after being picked up from station
ഇന്നു പുലർച്ചെ അഞ്ചരയോടെ തമിഴ്നാട്ടിലെ വില്ലുപുരത്താണ് സംഭവം. വില്ലുപുരത്ത് നിന്ന് പുതുച്ചേരിയിലേക്ക് പോവുകയായിരുന്ന ട്രെയിനിന്റെ അഞ്ച് കോച്ചുകളാണ് വില്ലുപുരം റെയിൽവേ സ്റ്റേഷന് സമീപത്ത് വച്ച് പാളം തെറ്റിയത്.
ഒരു ട്രെയിൻ എടുത്തതിന് പിന്നാലെയാണ് ശബ്ദം കേട്ടത്. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് റെയിൽവേ അറിയിച്ചു. അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മുതിർന്ന ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി.