ഊള കമൻ്റിന് ചുട്ട മറുപടി നൽകി മീനാക്ഷി അനൂപ്
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ നടി മീനാക്ഷി അനൂപ് വീണ്ടും വൈറലാകുകയാണ്.
വ്യക്തമായ നിലപാടുകളും ചിന്തിപ്പിക്കുന്ന കുറിപ്പുകളും കൊണ്ട് ശ്രദ്ധ നേടാറുള്ള മീനാക്ഷിയുടെ പോസ്റ്റുകൾക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.
ഇതിനിടെയാണ് മീനാക്ഷിയുടെ ഒരു പോസ്റ്റിന് താഴെ അസഭ്യ പരാമർശം നടത്തിയ ഒരാൾക്ക് താരം നൽകിയ മറുപടി ശ്രദ്ധ നേടുന്നത്.
‘ഊള’ എന്ന വാക്ക് ഉപയോഗിച്ച് കമന്റ് ചെയ്തയാൾക്കുള്ള മറുപടിയായി, ആ കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ചുകൊണ്ട് ‘പരിചയപ്പെട്ടതിൽ സന്തോഷം. ഞാൻ മീനാക്ഷി’ എന്നാണ് താരം പ്രതികരിച്ചത്.
മീനാക്ഷിയുടെ ഈ മറുപടിക്ക് സോഷ്യൽ മീഡിയയിൽ വലിയ കയ്യടിയാണ് ലഭിക്കുന്നത്.
“മാങ്ങയുള്ള മരത്തിലേ കല്ലെറിയുകയുള്ളു”, “അർഹിക്കുന്നതെല്ലാം അർഹിക്കുന്നവർക്കു തന്നെ കിട്ടും”, “ഇതിലും മികച്ച പരിചയപ്പെടൽ വേറെയില്ല” തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്.
താരത്തിന്റെ നിലപാടിനെയും ആത്മവിശ്വാസത്തെയും പ്രശംസിക്കുന്നവരാണ് ഏറെയും.
മീനാക്ഷി പങ്കുവയ്ക്കുന്ന ആശയങ്ങൾ ചിലർക്കു കൊള്ളുമ്പോൾ ചിലർക്കു പൊള്ളുന്നുണ്ടെന്നും, ആധുനിക മൂല്യങ്ങളെയും മാനവിക ബോധത്തെയും എതിർക്കുന്നവരുടെ അസഹിഷ്ണുതയാണ് ഇത്തരം കമന്റുകളിലൂടെ പുറത്തുവരുന്നതെന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
ശാസ്ത്രീയ മനോഭാവം, വിശ്വാസം, സാമൂഹിക ബോധം എന്നിവയെക്കുറിച്ചുള്ള മീനാക്ഷിയുടെ കാഴ്ചപ്പാടുകൾ മുൻപും ചർച്ചയായിട്ടുണ്ട്.
English Summary
Actress Meenakshi Anoop has gone viral once again after giving a witty reply to an abusive comment on social media. Responding to a derogatory remark posted under her post, Meenakshi shared a screenshot and replied, “Nice to meet you. I’m Meenakshi.” Her calm and sarcastic response earned widespread praise, with many social media users applauding her confidence and stance against online abuse.
meenakshi-anoop-witty-reply-to-abusive-comment-goes-viral
Meenakshi Anoop, Social Media Trolls, Viral Reply, Malayalam Actress, Online Abuse, Celebrity Response, Social Media News, Malayalam Cinema









