ചെന്നൈ: യൂട്യൂബ് ചാനലുകളെ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജിയിൽ ചെന്നൈ ഹൈകോടതി കേന്ദ്ര സർക്കാറിന് നോട്ടീസ് അയച്ചു.Media inquiry even in criminal cases; The High Court has sent a notice to the central government.
ചീഫ് ജസ്റ്റിസ് കൃഷ്ണകുമാറും ബാലാജിയും അടങ്ങുന്ന ബെഞ്ചാണ് തിങ്കളാഴ്ച കേസ് പരിഗണിച്ചത്. ചെന്നൈ സ്വദേശി പാർഥിപനാണ് ഹരജിക്കാരൻ.
യൂട്യൂബ് ചാനലുകളെ നിയന്ത്രിക്കാൻ നിയമ സംവിധാനമൊന്നുമില്ലെന്നും ക്രിമിനൽ കേസുകളിൽപോലും ഇവർ മാധ്യമ വിചാരണ നടത്തുകയാണെന്നും ഇത് പൊലീസിന്റെ അന്വേഷണത്തെ ദോഷകരമായി ബാധിച്ചിരിക്കുകയാണെന്നും ഹരജിയിൽ പറയുന്നു.
യൂട്യൂബ് ചാനലുകളുടെ പ്രവർത്തനം ക്രമപ്പെടുത്താൻ നടപടി വേണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു.