10 ലക്ഷം രൂപ വിലവരുന്ന എം.ഡി.എം.എ ഒളിപ്പിച്ചത് ചെരിപ്പിൽ; യുവതിയും യുവാവും പിടിയിൽ
കോവളത്ത് പത്തുലക്ഷം രൂപ വിലവരുന്ന 193 ഗ്രാം എം.ഡി.എം.എ യുമായി കാറിൽ വരുകയായിരുന്ന സുഹ്യത്തുക്കളായ യുവതിയെയും യുവാവിനെയും പിടികൂടി.
ചെമ്പഴന്തി അങ്കണവാടി ലെയിൻ സാബു ഭവനിൽ സാബു(36) ഇയാളുടെ സുഹ്യത്തും ശ്രീകാര്യം കരിയം കല്ലുവിള സൗമ്യഭവനിൽ രമ്യ(36) എന്നിവരെയാണ് സിറ്റിഡാൻസാഫ് സംഘം പിൻതുടർന്ന് ഇവരെ കാറു തടഞ് പിടികൂടീയത്.
ഇവരുടെ കാറിനെയും കസ്റ്റഡിയിലെടുത്തു.ഒരാഴ്ച മുൻപായിരുന്നു ഇരുവരും മയക്കുമരുന്ന് വാങ്ങുന്നതിനായി ശ്രീകാര്യത്ത് നിന്ന് കാറിൽ ബെംഗ്ലുരൂവിലേക്ക് പോയത്.
തുടർന്ന് അവിടെ തങ്ങിയശേഷം ഏജന്റിന്റെ പക്കൽ നിന്ന് മൂന്നുലക്ഷം രൂപനൽകിയാണ് മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരത്തുളള ശ്രീകാര്യത്തേക്ക് വരുകയായിരുന്നു.
ഈ വിവരം സിറ്റിഡാൻസാഫ് സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളാതിർത്തിമുതൽ രഹസ്യമായി ഡാൻസാഫിന്റെ സംഘത്തെ നിയോഗിച്ചിരുന്നു.
ഞായറാഴ്ച രാവിലെ കാരോട് കഴക്കുട്ടം ദേശീയപാതയിലേക്ക് ഇവർ കടന്നതോടെ കോവളത്തിനും മുല്ലൂരിനിമിടയിൽ ഡാൻസാഫ് സംഘം രഹസ്യമായി വാഹനങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
കോവളം ഭാഗത്തേക്ക് വരുകയായിരുന്ന ഇവരുടെ കാറിനെ ഡാൻസാഫ് സംഘം പിൻതുടർന്ന് കോവളം ജങ്ഷനിൽ വച്ച് പിടികൂടുകയായിരുന്നു. വാഹനം പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താനായില്ല.
തുടർന്ന് വനിതാപോലീസിന്റെ നേതൃത്വത്തിൽ നടത്തിയ ദേഹപരിശോധനയിൽ യുവതി ധരിച്ചിരുന്ന ചെരുപ്പുകൾക്കുളളിൽ നിന്ന് പ്രത്യേക രീതിയിൽ പൊതിഞ്ഞിരുന്ന എം.ഡി.എം.എ കണ്ടെടുക്കുകയായിരുന്നു.
പലപ്രാവശ്യം ഇവർ ഇത്തരത്തിൽ കഎം.ഡി.എം.എ കടത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് പിടിയിലാകുന്നത്. നടപടികൾക്കുശേഷം പ്രതികളെ കോവളം പോലീസിന് കൈമാറി. കോവളം പോലീസ് കേസെടുത്തു.









