web analytics

വ്യാപക എംഡിഎംഎ വിൽപ്പന, അതും ടെലിഗ്രാമിലൂടെ; ഒടുവിൽ പിടി വീണു

കൊ​ച്ചി: ടെലിഗ്രാം ഗ്രൂപ്പുകൾ വ​ഴി വ്യാപക എംഡിഎംഎ വിൽപ്പന ന​ട​ത്തിയ യുവാവ് പിടിയിൽ. ​ ത​മ്മ​നം എ.​കെ.​ജി ന​ഗ​ർ സ്വ​ദേ​ശി പ​ര​ത്തോ​ട​ത്ത് വീ​ട്ടി​ൽ റോ​ണി സ​ക്ക​റി​യ​യെ​യാ​ണ് (33) എക്സൈസ് സംഘം പിടികൂടിയത്. എ​ക്സൈ​സി​ൻറെ സ്പെ​ഷ്യ​ൽ ഡ്രൈ​വാ​യ ഓ​പ​റേ​ഷ​ൻ ക്ലീ​ൻ സ്ലേ​റ്റി​ൻറെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ​ പരിശോധനയിൽ ത​മ്മ​നം ക​തൃ​ക്ക​ട​വ് റോ​ഡി​ലെ പൈ​കോ ജം​ഗ്ഷ​ന് സ​മീ​പ​ത്ത് നിന്നാണ് ഇ​യാ​ൾ വലയിലായത്. ഇയാളുടെ പക്കൽ നിന്ന് 2.654ഗ്രാം ​എം​ഡിഎം​എ​യും, 40 ഗ്രാം ​ക​ഞ്ചാ​വും പി​ടി​കൂ​ടി. പ്ര​തി ല​ഹ​രി വി​ൽ​പ്പ​ന​ക്കാ​യി ഉപയോഗിച്ചിരുന്ന ആ​ഡം​ബ​ര ബൈ​ക്കും സംഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഐ.​ടി സോ​ഫ്റ്റ് വെ​യ​ർ വി​ഭാ​ഗം ടെ​ക്നീ​ഷ്യ​നാ​യി ജോ​ലി ചെയ്തുവരികയാണ് പ്രതി റോണി. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് എംഡി​എം​എ വാ​ങ്ങി ടെലിഗ്രാം ഗ്രൂപ്പുകൾ വ​ഴി വിൽപ്പന നടത്തുന്നതാണ് പ്രതിയുടെ പ​തി​വ്. ഇ​യാ​ളു​ടെ സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട കൂടുതൽ ആളുകളെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും, വ​രും ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗ്രേ​ഡ് ഇ​ൻ​സ്പെ​ക്ട​ർ ടി.​എ​ൻ അ​ജ​യ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ അ​ഷ്ക​ർ സാ​ബു, ഫെ​ബി​ൻ എ​ൽ​ദോ​സ്, ജി​ഷ്ണു മ​നോ​ജ്, സി.​ജി. അ​മ​ൽ​ദേ​വ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ റ​സീ​ന വി​ബി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്രതിയെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

spot_imgspot_img
spot_imgspot_img

Latest news

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

Other news

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ്

ഇന്ത്യൻ റെസ്റ്റോറന്റിൽ നിന്നും കഴിച്ച 40000 രൂപയുടെ ഭക്ഷണം പരിചയപ്പെടുത്തി യുവാവ് ഭക്ഷണപ്രേമികളായ...

മാധ്യമപ്രവർത്തകനെ ഗുസ്തിക്ക് വെല്ലുവിളിച്ച് ബാബ രാംദേവ്; എളുപ്പത്തിൽ ജയിക്കാമെന്ന് കരുതിയ ബാബയ്ക്ക് കിട്ടിയ എട്ടിന്റെ പണി

മാധ്യമപ്രവർത്തകനെ ഗുസ്തിക്ക് വെല്ലുവിളിച്ച് ബാബ രാംദേവ്; എളുപ്പത്തിൽ ജയിക്കാമെന്ന് കരുതിയ ബാബയ്ക്ക്...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ്

ഈ പ്രദേശത്തുള്ളവർ ഫെബ്രുവരി മാസം വരെ സൂക്ഷിക്കണം; പ്രത്യേക മുന്നറിയിപ്പുമായി വനംവകുപ്പ് കൽപ്പറ്റ:...

തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില

തൊട്ടു തൊട്ടില്ല; ലക്ഷം തൊടാൻ ഇനി വൈകില്ല; ഇന്നത്തെ പൊന്ന് വില തിരുവനന്തപുരം:...

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം: മൂന്ന് പേർക്ക് ഗുരുതര പരുക്ക്

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം റാന്നി:...

Related Articles

Popular Categories

spot_imgspot_img