web analytics

വൈലോപ്പിള്ളിയുടെ “കൃഷ്ണാഷ്ടമി’ സിനിമയാകുന്നു

കൊച്ചി: മലയാളത്തിൻ്റെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ്റെ ജന്മദിനമാണ് മെയ് 11. 1911 ന് എറണാകുളം ജില്ലയിലെ കലൂരിൽ ജനിച്ച അദ്ദേഹം മലയാളത്തിൻ്റെ ഇതിഹാസമായി മാറി. ‘കുടിയൊഴിക്കൽ’, ‘മാമ്പഴം’, ‘സഹ്യൻ്റെ മകൻ’, ‘ഊഞ്ഞാലിൽ’, ‘കണ്ണീർപ്പാടം’, ‘ഓണപ്പാട്ടുകാർ’ തുടങ്ങി അനവധി മാസ്റ്റർപീസുകൾ മലയാളിക്ക് സമ്മാനിച്ച കവി ഇന്നും സാഹിത്യനഭസിലെ ശുക്രനക്ഷത്രം തന്നെയാണ്. മലയാളത്തിൽ പുതിയ കവിതകൾ അനേകം എഴുതപ്പെടുന്ന കാലത്തും വൈലോപ്പിള്ളിയുടെ കവിതകൾ വായനക്കാരുടെ ശ്രദ്ധ ആകർഷിക്കുകയും പഠനത്തിന് വിധേയമാകുകയും ചെയ്യുന്നു.

1958ൽ പുറത്തിറങ്ങിയ വൈലോപ്പിള്ളിയുടെ സമാഹാരമായ “കടൽക്കാക്കകളി”ലെ ശ്രദ്ധേയമയായ കവിത ‘കൃഷ്ണാഷ്ടമി’ ഇപ്പോൾ ‘സിനിമയാകുന്നു. ”ആലോകം: Range of Vision”, “മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ…” (Dust Art Redrawn in Respiration) എന്നീ സ്വതന്ത്ര പരീക്ഷണ സിനിമകൾ സംവിധാനം ചെയ്ത ഡോക്ടർ അഭിലാഷ് ബാബു ആണ് ”കൃഷ്ണാഷ്ടമി: the book of dry leaves” എന്ന പേരിൽ കവിതയുടെ ആധുനികകാല സിനിമാറ്റിക് വ്യാഖ്യാനം ഒരുക്കുന്നത്.
നഗരത്തിൽ അലഞ്ഞുതിരിഞ്ഞു നടന്ന ഒരു പറ്റം ആൾക്കാരുടെ ജയിൽവാസവും അവിടെ സന്തോഷവും സ്വൈര്യജീവിതവും കണ്ടെത്താനുള്ള അവരുടെ ശ്രമങ്ങളും ഒടുവിൽ അവരിലേക്ക് വന്നെത്തുന്ന ദുരന്തവും ആണ് സിനിമയുടെ പ്രമേയം.

പ്രസിദ്ധ സംവിധായകൻ ജിയോ ബേബി മുഖ്യ വേഷത്തിൽ എത്തുന്ന സിനിമയിൽ ഓഡിഷനിലൂടെ തിരഞ്ഞെടുക്കപ്പെട്ട പുതുമുഖങ്ങളും അണിനിരക്കുന്നു.

വൈലോപ്പിള്ളിയുടെയും അഭിലാഷ് ബാബുവിന്റെയും വരികൾക്ക് ഔസേപ്പച്ചൻ ആണ് ഈണം പകരുന്നത്. പശ്ചാത്തല സംഗീതവും ഔസേപ്പച്ചന്റേതാണ്. ഔസേപ്പച്ചന് പുറമേ പി എസ് വിദ്യാധരൻ, ജയരാജ് വാര്യർ, ഇന്ദുലേഖ വാര്യർ, സ്വർണ്ണ, അമൽ ആൻറണി, ചാർളി ബഹറിൻ എന്നിവരാണ് ഗായകർ.

പരീക്ഷണ, സ്വതന്ത്ര സിനിമയുടെ നിർമ്മാണരീതികൾ പിൻതുടരുന്ന സിനിമയുടെ ഒൻപത് ഷെഡ്യൂളുകളിൽ അഞ്ചെണ്ണം പൂർത്തിയായി. ഓഗസ്റ്റ് മാസത്തോടുകൂടി സിനിമ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് സംവിധായകൻ ഡോക്ടർ അഭിലാഷ് ബാബു പറഞ്ഞു.

അമ്പലക്കര ഗ്ലോബൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം-ജിതിൻ മാത്യു നിർവ്വഹിക്കുന്നു.
എഡിറ്റിംഗ്, സൗണ്ട് ഡിസൈനിങ്- അനു ജോർജ്ജ്,സഹസംവിധാനം- അഭിജിത് ചിത്രകുമാർ, മഹേഷ് മധു,ഹരിദാസ് ഡി,പ്രോജക്ട് ഡിസൈനർ- ഷാജി എ ജോൺ, പ്രൊഡക്ഷൻ ഡിസൈനർ-ദിലീപ് ദാസ്,പ്രൊഡക്ഷൻ കൺട്രോളർ-ജയേഷ് എൽ ആർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ശ്രീജിത് വിശ്വനാഥൻ, മേക്കപ്പ്-ബിനു സത്യൻ, കോസ്റ്റ്യൂം ഡിസൈനർ- അനന്തപത്മനാഭൻ, ലൈവ് സൗണ്ട്- ഋഷിപ്രിയൻ,പി ആർ ഒ- എ എസ് ദിനേശ്.

spot_imgspot_img
spot_imgspot_img

Latest news

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

Other news

ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത

ന്യൂനമർദ്ദം; അഞ്ചുദിവസം മഴയ്ക്ക് സാധ്യത തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെട്ടു....

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം

ജപ്പാനിലെങ്ങും ഒഴിഞ്ഞ വീടുകൾ…കേരളവും ഭയക്കണം ജനന നിരക്ക് കുറയുകയും അവിടെയുള്ള 'ക്രീം ജനവിഭാഗം'...

സുശീല കാര്‍ക്കി നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി

സുശീല കാര്‍ക്കി നേപ്പാളിലെ ഇടക്കാല പ്രധാനമന്ത്രി കാഠ്മണ്ഡു: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്...

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ്

ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഉണ്ടായത് ചികിത്സാ...

പുറവും, തുടയും അടികൊണ്ട് ചുവന്നു

പുറവും, തുടയും അടികൊണ്ട് ചുവന്നു മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര...

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി സി പി...

Related Articles

Popular Categories

spot_imgspot_img