പരീക്ഷക്ക് തുണ്ട് വെച്ചതിന് ഡീബാർ ചെയ്തു; സോഷ്യൽ മീഡിയയിൽ വെറുതെ പ്രചരിക്കുന്നതല്ല; സമ്മതിച്ച് മാത്യു കുഴൽനാടൻ

കൊച്ചി: നിയമസഭയിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ആരോപണങ്ങൾ ഉന്നയിച്ച് കത്തിക്കയറിയതിന് പിന്നാലെ പലവിധ ആരോപണങ്ങളും അന്വേഷണങ്ങളുമാണ് മാത്യു കുഴൽനാടനെതിരെ വന്നത്. അതിലൊന്നാണ് കോളജുകാലത്ത് പരീക്ഷക്ക് കോപ്പിയടിച്ച് പിടിക്കപ്പെട്ടു എന്ന ആരോപണം.

എന്നാൽ രേഖകളോ മറ്റ് തെളിവുകളോ ഒന്നും ഇല്ലാത്തതിനാൽ വ്യക്തത ഉണ്ടായില്ല. വെറും കിംവദന്തിയായി സോഷ്യൽ മീഡിയയിൽ മാത്രം പ്രചരിച്ച ആരോപണത്തിനാണ് മാത്യു കുഴൽനാടൻ തന്നെ സ്ഥിരീകരണം നൽകിയിരിക്കുകയാണ്.

24 ന്യൂസ് ചാനലിൻ്റെ ജനകീയ കോടതി പരിപാടിയിൽ അഴതാരകനായ ഹാഷ്മി താജ് ഇബ്രാഹിമിൻ്റെ ചോദ്യത്തിന് മറുപടിയായാണ് തുറന്നുപറച്ചിൽ. ഇടത് സൈബർ ഹാൻഡിലുകൾ ഇന്നലെ മുതൽ ഇത് കൊണ്ടാടുകയാണ്.

ഡിഗ്രി പരീക്ഷക്ക് മാത്യു കോപ്പിയടിച്ചോ എന്നായിരുന്നു ഹാഷ്മിയുടെ ചോദ്യം. ഡിഗ്രിക്കല്ല, പ്രീഡിഗ്രിക്കാണ് എന്ന് തിരുത്തിക്കൊണ്ടാണ് മാത്യു മറുപടി പറഞ്ഞു തുടങ്ങിയത്.

“എൻ്റെ തൊട്ടുമുന്നിലെ ബെഞ്ചിലിരുന്ന വിദ്യാർത്ഥി കോപ്പിയടിക്കുന്നു എന്ന സംശയത്തിൽ ടീച്ചർ എത്തി പരിശോധിച്ചപ്പോൾ അയാൾ തറയിലിട്ട പേപ്പർ ഞാൻ ചവിട്ടിപ്പിടിച്ചു.

അയാളോട് ചോദിച്ചപ്പോൾ ഞാൻ എഴുതാൻ തുടങ്ങുന്ന അതേ നാലാം ചോദ്യത്തിനുള്ള ഉത്തരമാണ് തറയിൽ കിടക്കുന്നതെന്നും മനസിലായി. അതോടെ അത് നോക്കിയെഴുതാൻ ഞാൻ ശ്രമിച്ചു, എന്നാൽ പറ്റിയില്ല. തറയിൽ നിന്നെടുക്കാൻ ധൈര്യം ഇല്ലായിരുന്നു. അതുകൊണ്ട് അത് ചവിട്ടിത്തെറിപ്പിച്ച് കളയാൻ ശ്രമിച്ചപ്പോൾ തൊട്ടുപിന്നിലെത്തിയ ടീച്ചർ അതു കാണുകയും ചെയ്തു.”ഇത്രയുമാണ് മാത്യു വിശദീകരിച്ചത്…

മുന്നിലുണ്ടായിരുന്ന ആളെ ന്യായീകരിക്കാൻ താൻ ശ്രമിച്ചത് ടീച്ചർക്ക് അത്രക്ക് ഇഷ്ടമായില്ലെന്നും അതിനാൽ തന്നോട് അവർ ഒട്ടും ദാക്ഷിണ്യം കാണിച്ചില്ലെന്നും മാത്യു കുഴൽനാടൻ പറയുന്നു. ജീവിതം കയ്യിൽനിന്ന് പോകുകയാണെന്ന് തിരിച്ചറിഞ്ഞ താൻ കോപ്പിയടിച്ചില്ലെന്ന് കൈകൂപ്പി യാചിച്ചെങ്കിലും ടീച്ചർ അത് വിശ്വസിക്കാൻ തയ്യാറായില്ല.

അങ്ങനെ ഒടുവിൽ ഡീബാർ ചെയ്യപ്പെട്ടു. തൻ്റെ അളിയൻ അന്ന് അതേ കോളജിൽ പഠിപ്പിക്കുന്നു; കുടുംബത്തിന് വളരെയേറെ അടുപ്പമുള്ള മാനേജ്മെൻ്റും!!

സ്വന്തം മകൾ അടക്കം ഏറ്റവും വേണ്ടപ്പെട്ടവർ മരിച്ച ഘട്ടത്തിൽ പോലും പതറാതെ നിന്ന തൻ്റെ അപ്പൻ പക്ഷെ, ഈ സംഭവത്തിൻ്റെ പേരിൽ കെട്ടിപ്പിടിച്ച് കരഞ്ഞുവെന്നും മാത്യു കുഴൽനാടൻ വിശദീകരിക്കുന്നു.

താൻ അത്തരമൊരു വിദ്യാർത്ഥിയല്ലെന്ന് തെളിയിച്ച് നാണക്കേട് തീർക്കുമെന്ന് അന്ന് ഉറപ്പിച്ചതാണ്. അങ്ങനെ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനത്തിൽ പഠിക്കണമെന്ന് തീരുമാനിച്ചാണ് ജെഎൻയുവിൽ പോയത്. തൻ്റെ ടീച്ചർക്കും ഈ സംഭവം വലിയ ഷോക്കായിരുന്നു.

വലിയ ചതിയാണല്ലോ മോളേ നീ ചെയ്തതെന്ന്, അവർ മറ്റേ ടീച്ചറോട് പറയുന്നത് താൻ കേട്ടതാണ്, എന്നും പറഞ്ഞാണ് കുഴൽനാടൻ മറുപടി അവസാനിപ്പിക്കുന്നത്.

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജെ ജേക്കബും പങ്കെടുത്ത ഒരുമണിക്കൂർ പരിപാടിയുടെ 90 ശതമാനവും മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളും അതിനെ മാത്യു കൈകാര്യം ചെയ്ത വിധവുമാണ് ചർച്ച ചെയ്തത്.

അവസാന അഞ്ചു മിനിറ്റിലാണ് മില്യൻ ഡോളർ ചോദ്യവും അതിന് മാത്യുവിൻ്റെ തുറന്നുപറച്ചിലും ഉണ്ടായത്.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍

കാലിക്കറ്റിനെ വീഴ്ത്തി കൊച്ചി ഫൈനലില്‍ തിരുവനന്തപുരം: തിരുവനന്തപുരം: കെസിഎല്‍ ഫൈനലില്‍ ഏരീസ് കൊല്ലം...

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ കൊച്ചി: സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു....

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം സിനിമാ രംഗത്തക്ക് വരാനാഗ്രഹിച്ചയാളല്ല നടി ശോഭന....

Related Articles

Popular Categories

spot_imgspot_img