ക്ളൂചെസ്ക അഗ്നിപർവതത്തിൽ വൻ സ്ഫോടനം
മോസ്കോ: റഷ്യയിലെ ഏറ്റവും ഉയരമുള്ള സജീവ അഗ്നിപർവതം ക്ളൂചെസ്കയിൽ സ്ഫോടനത്തോടെ ലാവ പ്രവാഹം തുടങ്ങി.
സൂനാമിത്തിരകളിൽ നിന്നു രക്ഷനേടാൻ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറണമെന്ന ജാഗ്രതാ മുന്നറിയിപ്പ് ജപ്പാൻ, യുഎസ് കാലാവസ്ഥാ വകുപ്പുകൾ പിൻവലിച്ചു.
ഇതിനിടെ റഷ്യയുടെ കിഴക്കൻ മേഖലയായ കംചത്ക ഉപദ്വീപിനു സമീപം പസിഫിക് സമുദ്രത്തിൽ ബുധനാഴ്ചയുണ്ടായ ശക്തമായ ഭൂചലനത്തിന്റെ തുടർച്ചയായി ഇന്നലെ 90 ൽ ഏറെ തുടർചലനങ്ങൾ രേഖപ്പെടുത്തി. 4 മുതൽ 6.7 വരെ തീവ്രതയുള്ള യ്തിടർ ചലങ്ങളാണ് ഉണ്ടായത്.
സിവിറോ–കുറിൽസ്ക് തുറമുഖത്തിനാണ് സൂനാമിയിൽ ഏറ്റവും നാശമുണ്ടായത്. തീരത്തുനിന്ന് 400 മീറ്റർ വരെ ഉള്ളിലേക്ക് കടൽത്തിരകൾ കയറി. എന്നാൽ ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല.
Summary:
Moscow: Russia’s highest active volcano, Klyuchevskaya, has erupted with a powerful explosion, leading to lava flow.