കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ലഹരി പിടികൂടി. 35.7 ലക്ഷം രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവ് ആണ് പിടികൂടിയത്. തമിഴ്നാട് സ്വദേശി തുളസിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
1190 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പരാതിയിൽ നിന്ന് പിടികൂടിയത്. ബാങ്കോക്കിൽ നിന്നുമാണ് പ്രതി തായ് ലയൺ എയർവെയ്സ് വിമാനത്തിൽ നെടുമ്പാശ്ശേരിയിൽ എത്തിയത്. പ്രതിയെ കസ്റ്റംസ് കൂടുതൽ ചോദ്യം ചെയ്യും.
പെരുമ്പാവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
കൊച്ചി: പെരുമ്പാവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുറുപ്പംപടിയിലാണ് അപകടമുണ്ടായത്.
രായമംഗലം പുത്തൻപുരയിൽ ജീവൻ മാർട്ടിൻ (26) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം നടന്നത്.









