വയോധികനെ വീട്ടിൽക്കയറി കൈയും കാലും അടിച്ചൊടിച്ചു മുഖംമൂടി സംഘം
വിഴിഞ്ഞത്ത് മകന്റെ സ്ഥലം കുറഞ്ഞ വിലയ്ക്കു വാങ്ങിപ്പറ്റിച്ചുവെന്ന വൈര്യത്തെ തുടർന്ന്.വയോധിക നൽകിയ ക്വട്ടേഷനുസരിച്ചെത്തിയ മുഖംമൂടി സംഘം 61 കാരനെ ആക്രമിച്ച് കൈയും കാലും അടിച്ചൊടിച്ച സംഭവത്തിൽ വയോധികയടക്കമുളള ഏഴുപേരിൽ അഞ്ചുപേരെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു.
സംഘത്തിനൊപ്പമുണ്ടായിരുന്ന രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികൾക്കുമായി തിരച്ചിൽ തുടരുന്നു. ച്ചക്കട പുലിവിള ആർ.സി.ഭവനിൽ ബി.വിശ്വാമിത്രനെയാണ് വയോധിക നിയോഗിച്ച ക്വട്ടേഷൻ സംഘം വീടിനുളളിൽ കയറി ആക്രമിച്ചത്.
തടികളും കമ്പികളുപയോഗിചായിരുന്നു മുഖംമൂടി സംഘം വിശ്വാമിത്രനെ ആക്രമിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് കേസിലെ ഒന്നാം പ്രതി കോട്ടുകാൽ ഉച്ചക്കട ആർ.സി ഭവനിൽഎസ്. ചന്ദ്രിക(67), ഉച്ചക്കട അക്ഷയകേന്ദ്രത്തിന് സമീപം സുനിൽ ഭവനിൽ സന്തോഷ് എന്ന സുനിൽകുമാർ(46), കാഞ്ഞിരംകുളം മല്ലൻകുളം ചുണ്ടയിൽപേട്ട് കടയറ പുത്തൻ വീട്ടിൽ ഷൈജു എന്ന സുനിൽ(43)
കാഞ്ഞിരംകുളം തടത്തിക്കുളം സി.എസ്.ഐ. പളളിക്ക് സമീപം പുളിനിന്ന വീട്ടിൽ ആർ.ജെ. രാകേഷ്(29) ,
ഉച്ചക്കട ഫോക്കസ് ട്യൂഷൻ സെന്ററിന് സമീപം എസ്. എസ്.നിവാസ് തേരിവിള വീട്ടിൽ അനൂപ്(29) എന്നിവരെയാണ് എസ്.എച്ച്.ഒ. ആർ. പ്രകാശിന്റെ നേത്യത്വത്തിലുളള പ്രത്യേക അന്വേഷണ സംഘം അറസ്റ്റുചെയ്തത്.
തിങ്കളാഴ്ച രാവിലെ 5.30 ഓടെ ഉച്ചക്കട ആർ.സി ഭവനിലെ വീട്ടിലായിരുന്നു ആക്രമണമെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിന് മുമ്പ് വിശ്വാമിത്രന്റെ വീട്ടുവപ്പിലുളള സിസിവിടിയും അതിന്റെ യൂണീറ്റിന്റെയം ഫോട്ടോയെടുത്ത് ചന്ദ്രിക സംഘത്തിലുളള ബന്ധുവായ അനൂപിന് നൽകിയിരുന്നു.
തുടർന്ന് പരിചയക്കാരനും കേസിലെ രണ്ടാം പ്രതിയുമായ സുനിൽകുമാറിനെ വിളിച്ച് വിശ്വാമിത്രനെ അയാൾ താമസിക്കുന്ന വീട്ടിൽ നിന്ന് അടിച്ച് പുറത്താക്കുന്നതിന് 50000 രൂപയുടെ ക്വട്ടേഷനും നൽകി.
ഇതിനുളള പണം വയോധിക ചന്ദ്രകിയുടെ ബന്ധുവായ അനുപ് വഴിയാണ് നാലുദിവസം മുൻപ് നൽകിയിരുന്നത് പ്രതികൾ പോലീസിനോട് പറഞ്ഞു.
തുടർന്ന് ചന്ദ്രികയുടെ നിർദേശമനുസരിച്ച് തിങ്കളാഴ്ച രാവിലെ 5.30 ഓടെ സംഘമെത്തി വീടിന്റെ പിൻവാതിൽ തകർക്ക് അകത്തു കിടക്കുകയായിരുന്ന വിശ്വാമിത്രനെ കമ്പിയും തടികളുപയോഗിച്ച് വളഞ്ഞിട്ട് ആക്രമിച്ച് കൈയും കാലുംകളും അടിച്ചൊടിക്കുകയായിരുന്നു.
തുടർന്ന് പുറത്തുളള കാറിനുളളിൽ ഇരുത്തിയിട്ട് സംഘം രക്ഷപ്പെട്ടു. വിശ്വാമിത്രന്റെ മകൻ കാർത്തികെത്തിയാണ് മെഡിക്കൽ കോളേജിലെത്തിച്ചത്.
വിശ്വാമിത്രൻ വിലയ്ക്കുവാങ്ങിയ 33 സ്ഥലവും വീടും കേസിലെ പ്രതിയും വയോധികയുമായ ചന്ദ്രികയുടെ മകൻ ഷാന്റെ ഭാര്യയുടേതാണ്. ചന്ദ്രികയുടെ ഭർത്താന് മകന് ഇഷ്ടദാനമായി നൽകിയതായിരുന്നു.
ഇത് ഷാൻ ഭാര്യയുടെ പേരിലാക്കിയിരുന്നു.ഭാര്യയാണ് വിശ്വാമിത്രന് സ്ഥലം വിറ്റത്. കുറഞ്ഞവിലയ്ക്കാണ് സ്ഥലം വാങ്ങിയതെന്നാരോപിച്ചായിരുന്നു വിശ്വാമിത്രന്റെ വീട്ടിൽ ചന്ദ്രിക അതിക്രമിച്ച് കയറി താമസിച്ചുതുടങ്ങിയത്.
മാത്രമല്ല ഈ വസ്തുവിൽ നിന്ന് അഞ്ചുസെന്റ തനിക്കും തരണമെന്നും ചന്ദ്രിക ആവശ്യപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. ഇതിനെതിരെ ഹൈക്കോടതിയിൽ പ്രൊട്ടക്ഷൻ വാങ്ങിയിരുന്നു.
വിശ്വാമിത്രൻ വാങ്ങിയ വീട്ടിൽ നിന്ന് അയാളെ ഇറക്കിവിടുന്നതിനായിരുന്നു ചന്ദ്രിക ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.
എസ്.ഐ.ദിനേശ്,എ.എസ്.ഐ. രജിത എസ്.മിനി, സീനിയർ സി.പി.ഒ വിനയകുമാർ, സി.പി.ഒ.മാരായ എസ്.സാബു, പ്രവീൺ,രെജിൻ, രാധിക എന്നിവരാണ് പ്രതികളെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.









