web analytics

മറുനാടൻ മറുത… മമ്മൂട്ടി ഫാൻസ് തല്ലിക്കൊന്നു; കുരു പൊട്ടിക്കാൻ കാത്തിരിക്കുന്നവർക്ക് സ്വാഗതം; പോസ്റ്റ് വൈറൽ

കൊച്ചി: മറുനാടൻ മറുതയെ മമ്മൂട്ടി ഫാൻസ് തല്ലിക്കൊന്നു! കുരു പൊട്ടിക്കാൻ കാത്തിരിക്കുന്നവർക്ക് സ്വാഗതം. കമന്റ് ഡിലീറ്റ് ചെയ്യുന്നതല്ല എന്ന വിവരണത്തോടെ മറുനാടൻ മലയാളി ഓൺലൈൻ ഉടമ ഷാജൻ സ്കറിയ ഇട്ട പോസ്റ്റ് ആണ് ഇത്.

നടൻ മമ്മൂട്ടി കാൻസർ ബാധിതനാണ് എന്ന റിപ്പോർട്ട് പുറത്തു വിട്ടതോടെ ഷാജനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. സൈബർ ഇടങ്ങളിൽ വന്ന പോസ്റ്റുകളിൽ ഒന്നാണ് ഷാജൻ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

മമ്മൂട്ടിക്ക് കാൻസർ രോഗമാണെന്നും സിനിമയിൽ നിന്ന് അവധി എടുത്തെന്നുമായിരുന്നു ഷാജൻ നൽകിയ റിപ്പോർട്ട്. എന്നാൽ ഈ റിപ്പോർട്ട് തെറ്റാണെന്ന അവകാശവാദവുമായി മമ്മൂട്ടിയുടെ പി.ആർ ടീം രംഗത്തെത്തി. ഇതിനു പിന്നാലെയാണ് ഷാജനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നത്.

https://www.facebook.com/share/p/16FxEUTz27

ഷാജൻ തൻ്റെ സ്വന്തം മരണവാർത്ത ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻ്റുകളുടെ പ്രവാഹമാണ്. അതിൽ ചിലത് ഇങ്ങനെ:

സത്യത്തിൽ അങ്ങയുടെ നിഷ്കളങ്കത തിരിച്ചറിയാത്ത ആരോ ഒരാൾ ചെയ്ത ഈ ക്രൂര കൃത്യത്തിനു ആദരാജാലികൾ …..

മമ്മൂട്ടിയെ കുറിച്ചൊക്കെ ന്യൂസ്‌ ഇടുമ്പോൾ അല്പം കൂടി ജാഗ്രത ഉണ്ടാവണം. .

കള്ളം പറഞ്ഞാൽ ഫാൻസ്‌ കൊന്നു കൊലവിളിക്കുമെന്ന് അറിയില്ലേ 😄

എല്ലാവർക്കും കുരു പൊട്ടിക്കാൻ ഒരു അവസരം ഷാജൻ കൊടുത്തതാണെന്ന് കരുതുന്നു.. വല്ലപ്പോഴും ഇങ്ങനെ ഒരു ചാൻസ് കൊടുക്കണം.. ഇല്ലായെങ്കിൽ ഇവറ്റകൾ വീർപ്പുമുട്ടി ചാവും.. 😂😂

നേരും നെറിയും നഷ്ടപ്പെട്ട..,, സത്യവും ധർമ്മവും എന്തെന്നറിയാത്ത..,,കളവും ചതിയും വഞ്ചനയും മാത്രം കൈമുതലായുള്ള ഒരു പ്രത്യേക വിഭാഗമുണ്ട്!! Shajan Skariah താങ്കൾ അതൊന്നും കാര്യമാക്കണ്ട..,, pls God bless you sir.,, 🙏🙏 💪💪❤️

അങ്ങനെ തുടങ്ങി പച്ചത്തെറികൾ വരെയുണ്ട് കമൻ്റ് ബോക്സിൽ.

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

Related Articles

Popular Categories

spot_imgspot_img