ഏറ്റുമാനൂരപ്പന് ശ്രീമാരിയമ്മയുടെ ഉപചാരം: താലപ്പൊലി ഘോഷയാത്രയും അയ്മ്പൊലി സമർപ്പണവും മാർച്ച് 6 ന്

ഏറ്റുമാനൂർ ശ്രീമഹാദേവ ക്ഷേത്ര ഉത്സവത്തിന്റെ 8-ാം ദിനത്തോടനുബന്ധിച്ച് അയ്മ്പൊലി സമർപ്പണം 2025 മാർച്ച് 6 വ്യാഴാഴ്ച നടത്തപ്പെടുന്നു.

ശ്രീ മാരിയമ്മൻ കോവിൽ ട്രസ്റ്റിന്റെയും, അഖില കേരള വിശ്വകർമ്മ മഹാസഭ ഏറ്റുമാനൂർ മേഖലാ കമ്മറ്റിയുടെയും, തമിഴ് വിശ്വബ്രഹ്മ സമാജത്തിന്റെയും, കേരള വിശ്വകർമ്മ സഭ, വിശ്വകർമ്മ സർവ്വീസ് സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ ശ്രീ മാരിയമ്മൻ കോവിലിൽ നിന്നും വൈകുന്നേരം 6.00 ന്
താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും വിവിധ കലാരൂപ ങ്ങളുടെയും അകമ്പടിയോടുകൂടി മഹാദേവസന്നിധിയിലെത്തിയാണ് അയ്മ്പൊലി സമർപ്പിക്കുന്നത്.

വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സമർപ്പണ സമിതി രക്ഷാധികാരി ശ്രീ. പ്രമോദ് കുമാർ ഉദ്ഘാടനം നിർവ്വഹിക്കുന്നതും, ചെയർമാൻ ശ്രീ. മുരളി തകടിയേൽ അദ്ധ്യക്ഷത വഹിക്കുന്നതുമാണ്.

തമിഴ് വിശ്വബ്രഹ്മ സമാജം, അഖില കേരള വിശ്വകർമ്മ മഹാസഭ, കേരള വിശ്വകർമ്മ സഭ, വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി നേതാക്കൾ നേതൃത്വം നൽകുന്ന അയ്മ്പൊലി സമർപ്പണം മാരിയമ്മൻ കോവിൽ ക്ഷേത്ര കോമരങ്ങളുടെ കാർമ്മികത്വത്തിൽ അയ്മ്പൊലി സമർപ്പണ സമിതി ഭാരവാഹികൾ ഭഗവാന് അയ്മ്പൊലി സമർപ്പിക്കും.

ചരിത്രത്തിലേക്ക്:

അയ്മ്പൊലി സവിശേഷത:
പ്രപഞ്ചസൃഷ്ടാവായ വിശ്വകർമ്മാവിന്റെ അവതാരമായ ശ്രീ മഹാദേവനെ വിശ്വബ്രഹ്മമായി ദർശ്ശിച്ച് അഞ്ച് ദിക്കുകളിലായി പ്രശോഭിക്കുന്ന ഭഗവാന്റെ പഞ്ചമുഖങ്ങളായ സദ്ദ്യോജാതം (കിഴക്ക് ദർശനം), വാമദേവം (തെക്ക് ദർശനം) ആഘോരം (പടിഞ്ഞാറ് ദർശനം), തത്പുരുഷം (വടക്ക് ദർശനം), ഈശാന്യം (വടക്ക് കിഴക്ക് ദർശനം) എന്നീ മുഖങ്ങളെ സ്മരിച്ചുകൊണ്ട് അഞ്ച് പറകളിലായി പഞ്ചദ്രവ്യങ്ങളായ നെല്ല്, അരി, അവിൽ, മലർ, ശർക്കര എന്നിവ അഞ്ച് പൊലിവുകളായി നിറച്ച് സമർപ്പിക്കുന്ന ചടങ്ങാണ് അയ്മ്പൊലി സമർപ്പണം.

കാലങ്ങളായി മാരിയമ്മൻ ദേവസ്ഥാനത്തുനിന്നും ഭഗവാന് ഈ ഉപചാരം സമർപ്പിച്ചുവരുന്നു. ദേശത്തിനെയും കുലത്തിനെയും ഗോത്രത്തേയും ഗ്രസിച്ചിരിക്കുന്ന സകല ദോഷങ്ങളും അതുമൂലം നിവാരണം ചെയ്യപ്പെടും എന്നാണ് വിശ്വാസം.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..?

പച്ചവെള്ളം പോലെ ഹിന്ദി പഠിക്കണോ..? അമേരിക്കൻ സ്വദേശിനിയായ ക്രിസ്റ്റൻ ഫിഷർ കഴിഞ്ഞ...

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….!

വിദ്യാർഥിയുടെ കരണത്തടിച്ച് കളക്ടർ….! മധ്യപ്രദേശിലെ ബിന്ധ് ജില്ലയിൽ നടന്ന ക്രൂര സംഭവത്തിൽ, ജില്ലാ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

Related Articles

Popular Categories

spot_imgspot_img