മാർക്കോ പോലെ വയലൻസ് ഉള്ള ചിത്രങ്ങൾ ഇനി ചെയ്യില്ലെന്ന് മാർക്കോയുടെ നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്. പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയതെന്നും ഏറ്റവും വയലൻസ് ഉള്ള സിനിമ എന്ന പേരിൽ മാർക്കറ്റ് ചെയ്തത് കള്ളം പറയാതിരിക്കാൻ ആണെന്നും അദ്ദേഹം പറഞ്ഞു.
വയലൻസിനെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അല്ല ഒരിക്കലും ആ സിനിമ നിർമ്മിച്ചത്. മറക്കുവയിലെ വയലൻസ് ദൃശ്യങ്ങൾ സിനിമയുടെ പൂർണ്ണതയ്ക്ക് വേണ്ടി ചെയ്തതാണ്. ഗർഭിണിയുടെ സീൻ സിനിമയ്ക്ക് അനിവാര്യമായിരുന്നു. അതൊരു സിനിമാറ്റിക് അനുഭവമായി മാത്രം ഉൾക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
മാർക്കോ 18+ ഉള്ള സിനിമയാണെന്നും അതിനാൽ തന്നെ കുട്ടികൾ ഒരിക്കലും സിനിമ കാണാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രേക്ഷകർ സിനിമയെ സിനിമയായി കാണുമെന്നാണ് കരുതിയതെന്നും ഇനി പുറത്തിറങ്ങാൻ ഇരിക്കുന്ന കാട്ടാളൻ എന്ന ചിത്രത്തിലും ചെറിയ ചില വയലൻസ് സീനുകൾ ഉണ്ടാകും എന്നും അദ്ദേഹം പറഞ്ഞു.