web analytics

മാപ്പിളപ്പാട്ട് ​ഗായകൻ ഖാലിദ് വടകര അന്തരിച്ചു

ദോഹ: മാപ്പിളപ്പാട്ട് ഗായകനും സം​ഗീത സംവിധായകനുമായ ഖാലിദ് വടകര അന്തരിച്ചു. 66 വയസ്സായിരുന്നു. ദോഹയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. 35 വർഷമായി ഖത്തറിലായിരുന്നു അദ്ദേഹം.

സൂഖ് വാഖിഫിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ​അസുഖം ബാധിച്ചതിനെ തുടർന്ന് ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ഖത്തറിലെ പ്രവാസി സംഗീതാസ്വാദകർക്ക് സുപരിചിതനാണ് ഖാലിദ് വടകര. ഇന്ത്യൻ കമ്മ്യൂണിറ്റി റിക്രിയേഷൻ സെൻറർ (ഐ.സി.ആർ.സി) വേദികളിലൂടെയാണ് അദ്ദേഹം സംഗീതമേഖലയിൽ സജീവമായത്.

മുകച്ചേരി ഉരുണിൻ്റവിട എടത്തിൽ ഉമ്മർകുട്ടിയുടെയും ഖദീജയുടെയും മകനാണ്. സീനത്ത് ആണ് ഭാര്യ. മക്കൾ: ജസീല, ജസ്ന, ബായിസ്. ഖത്തർ കെഎംസിസി അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

ചരക്കു കപ്പൽ കത്തിയമരുന്നു; രക്ഷാദൗത്യം അതീവ ദുഷ്കരം

കോഴിക്കോട്: കേരളതീരത്ത് തീപിടിച്ച ചരക്കു കപ്പലിന്റെ രക്ഷാദൗത്യം ദുഷ്‌കരമാക്കുന്നു. നിലവിൽ കപ്പല്‍ കൂടുതൽ കത്തിയമരുകയാണ്. കപ്പലില്‍ ഉണ്ടായിരുന്ന പതിനെട്ട് പേരെ മാത്രമാണ് രക്ഷപ്പെടുത്താനായത്.

ആകാശത്തുനിന്ന് രാസവസ്തുക്കള്‍ ഇട്ട് തീയണയ്ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. കോസ്റ്റ്ഗാര്‍ഡിന്റെ അഞ്ച് വെസലുകള്‍ സ്ഥലത്തുണ്ട്. എന്നാൽ കപ്പല്‍ കൂടുതല്‍ ശക്തിയായി കത്തിയമരുന്നതിനാല്‍ കോസ്റ്റ്ഗാര്‍ഡിന് സമീപത്തേയ്ക്ക് അടുക്കാന്‍ കഴിയുന്നില്ല.

സ്‌ഫോടനത്തിനും കൂടുതല്‍ കണ്ടെയ്‌നറുകള്‍ വീഴാനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ വളരെ ശ്രദ്ധാപൂര്‍വമാണ് രക്ഷാദൗത്യം നടക്കുന്നത്. കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തിയ പതിനെട്ട് ജീവനക്കാരെ മംഗളൂരുവില്‍ എത്തിക്കും. ജീവനക്കാരുമായി നാവികസേന കപ്പലായ ഐഎന്‍എസ് സൂറത്ത് മംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്.

രാത്രി പത്തുമണിയോടെ ജീവനക്കാരുമായുള്ള കപ്പല്‍ മംഗലാപുരം തീരത്ത് എത്തുമെന്നാണ് പ്രതീക്ഷ. മംഗളൂരുവില്‍ എത്തിയ ശേഷം ജീവനക്കാര്‍ക്ക് വൈദ്യസഹായം നൽകും. അതിന് ശേഷമായിരിക്കും എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുക.

ഇന്ന് ഉച്ചയോടെയാണ് കൊളംബോയില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലിൽ തീപടർന്നത്. സിംഗപ്പൂർ ആസ്ഥാനമായുള്ള വാൻ ഹായ് 503 എന്ന കപ്പലായിരുന്നു അപകടത്തിൽപ്പെട്ടത്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ്

ദക്ഷിണാഫ്രിക്കയെ ചുരുട്ടിക്കെട്ടി; ഇന്ത്യയ്ക്ക് ജയിക്കാന്‍ 124 റണ്‍സ് കൊൽക്കത്ത: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

നീറ്റ് വിവാദം കനക്കുന്നു; ബില്ലിലെ അനുമതി വൈകിച്ചതിൽ സംസ്ഥാനത്തിന്റെ ശക്തമായ പ്രതികരണം

ചെന്നൈ: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ നിന്ന് തമിഴ്‌നാടിനെ ഒഴിവാക്കുന്ന...

കെട്ടിടത്തിൽ നിന്നും വീണു, ആശുപത്രിയിൽ നിന്നും മുങ്ങി; പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം

കെട്ടിടത്തിൽ നിന്നും വീണു പരിക്കേറ്റ ഇൻഫ്ലുവൻസർക്ക് ദാരുണാന്ത്യം റിയോ ഡി ജനീറോയിൽ നിന്നെത്തിയ...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

Related Articles

Popular Categories

spot_imgspot_img