ഇടുക്കി നെടുങ്കണ്ടത്ത് സ്വകാര്യ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു. താന്നിമൂടിന് സമീപമാണ് അപകടം നടന്നത്. കുമളിയിൽ നിന്നും നെടുങ്കണ്ടത്തേയ്ക്ക് പോകുകയായിരുന്ന ബസും തൂക്കൂപാലത്തിന് പോവുകയായിരുന്ന ബസും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവർ സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി.
കട്ടപ്പന ഇടുക്കി റോഡിൽ വെള്ളയാംകുടിക്ക് സമീപം കെ.എസ്.ആർ.ടി.സി. ബസും മിനി ലോറിയും തമ്മിൽ കൂട്ടിയിടിച്ചു അപകടത്തെ തുടർന്ന് ലോറിക്കുള്ളി കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ലോറി വെട്ടിപ്പൊളിച്ച് പുറത്തെടുക്കാനായത്.