വലം കൈയ്യില്ലാതെ ജനിച്ച മനു ആദ്യമായി മല കയറി സന്നിധാനത്ത് എത്തിയത് അയ്യപ്പ സ്വാമി ഏൽപിച്ച നിയോഗം പൂർത്തിയാക്കാൻ! ഇടംകൈയിൽ വിരിഞ്ഞത് അയ്യപ്പ ചരിത്രം പറയുന്ന മനോഹരമായ ചിത്രങ്ങൾ

ശബരിമല: മനു ആദ്യമായി മല കയറി സന്നിധാനത്ത് എത്തിയത് അയ്യപ്പ സ്വാമി ഏൽപിച്ച നിയോഗം പൂർത്തിയാക്കാൻ. പന്തളം കൊട്ടാരത്തിൽ മണികണ്ഠൻ എത്തിയത് മുതലുള്ള ഭാഗങ്ങൾ വരച്ചു തീർത്തു. അയ്യപ്പൻ പുലിപ്പുറത്ത് എത്തുന്ന ചിത്രമാണ് ഇന്ന് വരയ്ക്കുക. പത്തനാപുരം സ്വദേശിയാണ്.

പന്തളം കൊട്ടാരത്തിൽ ഉൾപ്പെടെ ചിത്രം വരച്ച മനു ബ്രഷും നിറക്കൂട്ടുകളുമായി മല കയറിയതോടെ അയ്യപ്പ ഭക്തരുടെ മനസ്സിലും ഇടം പിടിച്ചു.

അഭയമായി അയ്യനുള്ളപ്പോൾ പരിമിതി മനുവിന് പ്രശ്നമായില്ല. ഇടംകൈയിൽ വിരിഞ്ഞത് അയ്യപ്പ ചരിത്രം പറയുന്ന മനോഹരമായ ചിത്രങ്ങൾ.

മാളികപ്പുറത്തെ അന്നദാന മണ്ഡപത്തിന്റെ ചുവരിലാണു ജന്മനാ വലതുകൈ മുട്ടിനു താഴെ ഇല്ലാത്ത മനു ചിത്രരചന നടത്തുന്നത്. മണികണ്ഠനെ കാട്ടിൽ നിന്ന് കണ്ടെടുത്തതു മുതലുള്ള വിവിധ ഘട്ടങ്ങളിലെ ചിത്രങ്ങളാണ് ആക്രിലിക് പെയ്ന്റ് ഉപയോഗിച്ച് വരയ്ക്കുന്നത്.

നാലു ചിത്രങ്ങൾ പൂർത്തിയാക്കി. ദിവസം ഒന്നെന്ന നിലയിൽ 25 ചിത്രങ്ങളാണ് വരയ്ക്കുന്നത്. ചെറുപ്പം മുതലേ ചിത്രങ്ങൾ വരയ്ക്കുന്ന മനു കൊട്ടാരക്കരയിലെ രവി വർമ ഇൻസ്റ്റിറ്റ്യൂട്ടിലാണു ചിത്രരചന പഠിച്ചത്. പിന്നീട് ജീവിത മാർഗമായി വാഹനങ്ങൾക്ക് നമ്പർ എഴുതി നൽകുന്ന ജോലി തുടങ്ങി.

ജീവിത പ്രതിസന്ധിയിൽ പെട്ട് കഷ്ടപ്പെടുമ്പോഴാണ് പിടവൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ചുവരിൽ ചിത്രം വരയ്ക്കാൻ അവസരം ലഭിച്ചത്. ഇതു വഴിത്തിരിവായി.

ഇതിനിടെ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ചിത്രം വരയ്ക്കുന്നത് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് കാണാൻ ഇടയായി. അദ്ദേഹത്തിന് പ്രോത്സാഹനമായി കൂടുതൽ ക്ഷേത്രങ്ങളിൽ ചുവർ ചിത്രങ്ങൾ വരയ്ക്കാൻ അവസരം നൽകി.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം

ഡംപ് ബോക്സ് നിലത്തേക്ക് പതിച്ച് യുവാവിന് ദാരുണാന്ത്യം കൊച്ചി: മഴ നനയാതിരിക്കാൻ ലോറിയുടെ...

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം കോഴിക്കോട്: ഇന്ത്യൻ ശാസ്ത്ര രം​ഗത്തിന് അഭിമാനമായി ലോകപ്രശസ്തമായ...

പരീക്ഷ എഴുതി പുത്തനുമ്മ

പരീക്ഷ എഴുതി പുത്തനുമ്മ പെരിന്തൽമണ്ണ: പ്രസവത്തിന് തൊട്ടുപിന്നാലെ ഹയർസെക്കൻഡറി തുല്യതാ പരീക്ഷ എഴുതാനെത്തിയ...

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ...

മൂവാറ്റുപുഴയിൽ വാഹനാപകടം

മൂവാറ്റുപുഴയിൽ വാഹനാപകടം കൊച്ചി: മൂവാറ്റുപുഴയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 25...

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി

അച്ചടക്കനടപടി വേണ്ട, അവ​ഗണിച്ചാൽ മതി തിരുവനന്തപുരം: ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ്...

Related Articles

Popular Categories

spot_imgspot_img