web analytics

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാറിൽ മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി പിതാവ്; അച്ഛനും മൂത്തമകളും മരിച്ചു

മാന്നാർ (ആലപ്പുഴ): മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകി സ്വയം കുടിച്ച പിതാവും പിന്നാലെ മൂത്തമകളും മരിച്ചു. മാന്നാർ ആലുംമൂട് ജംക്‌ഷൻ പുല്ലോളിമുക്ക് തെള്ളിയിൽ കിഴക്കേതിൽ ശിവശൈലം വീട്ടിൽ മനോജ് (45), മകൾ ശിവനന്ദന (12) എന്നിവരാണ് മരിച്ചത്.

രണ്ടാമത്തെ മകൾ ശിവഗംഗ (7) പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ശിവനന്ദന മാന്നാർ ശ്രീഭുവനേശ്വരി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. ശിവഗംഗ രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ സ്കൂൾ വിട്ട ശേഷം മനോജ് മക്കളെ കാറിൽ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.

മാന്നാർ ഊട്ടുപറമ്പിന് പടിഞ്ഞാറുള്ള ഇടവഴിയിൽ കാർ നിർത്തിയ ശേഷം മക്കൾക്ക് വിഷം കലർത്തിയ ജൂസ് നൽകിയതായാണ് വിവരം. മനോജും അതേ ജൂസ് കുടിച്ചു.

ഇളയ മകൾ ശിവഗംഗ ജൂസിന് കയ്പ് തോന്നിയതിനെ തുടർന്ന് അത് തുപ്പിക്കളഞ്ഞു. തുടർന്ന് മനോജും മൂത്തമകളും അവശനിലയിലാകുന്നത് കണ്ട് ശിവഗംഗ വഴിയാത്രക്കാരോട് വിവരം അറിയിച്ചു.

നാട്ടുകാരാണ് മൂവരെയും ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മനോജ് മരിച്ചു. ചികിത്സയിലായിരുന്ന ശിവനന്ദന രാത്രി 10 മണിയോടെ മരണപ്പെട്ടു.

മനോജ്–ജ്യോതി ദമ്പതികൾക്ക് ഈ രണ്ടു മക്കളെ കൂടാതെ ഒന്നര വയസ്സുള്ള ശിവകീർത്തിയെന്ന മകൾ കൂടി ഉണ്ട്. സംഭവത്തിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. കൂടുതൽ അന്വേഷണം തുടരുകയാണ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. ഹെൽപ്‌ലൈൻ നമ്പറുകൾ: 1056, 0471-2552056.

English Summary

In Mannar, Alappuzha, a 45-year-old man allegedly gave poison-laced juice to his two daughters and consumed it himself. He and his elder daughter later died, while the younger daughter survived and is under treatment. The incident occurred after he picked them up from school. The younger child alerted passersby when she noticed something was wrong. Police have stated that the exact reason behind the incident is yet to be determined. Authorities are investigating the case.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

ആശാ ഭോസ്‌ലെ അന്തരിച്ചു: ഇന്ത്യൻ സംഗീത ലോകം നിശബ്ദമായി; ഇതിഹാസ ഗായികയുടെ അന്ത്യം മുംബൈയിൽ

ആശാ ഭോസ്‌ലെ അന്തരിച്ചു: ഇന്ത്യൻ സംഗീത ലോകം നിശബ്ദമായി; ഇതിഹാസ ഗായികയുടെ...

‘ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം’: സാധ്വിയുടെ പ്രസ്താവന വിവാദത്തിൽ

‘ചായ കുടിക്കുന്നത് ഗോഹത്യയ്ക്ക് തുല്യം’: സാധ്വിയുടെ പ്രസ്താവന വിവാദത്തിൽ ന്യൂഡൽഹി: ചായയും കാപ്പിയും...

കേരളത്തിൽ മഴയെത്തുന്നു; ഒപ്പം കടുത്ത ചൂടും

തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിൽ വെന്തുരുകുന്ന കേരളത്തിന് നേരിയ ആശ്വാസവാർത്തയുമായി കാലാവസ്ഥാ വകുപ്പിന്റെ...

ഐടി കമ്പനിയിൽ ‘കോർപ്പറേറ്റ് ജിഹാദ്’? പെൺകുട്ടികളെ വലയിലാക്കി മതപരിവർത്തനവും പീഡനവും; നടുക്കുന്ന വിവരങ്ങൾ പുറത്ത്

മുംബൈ: മഹാരാഷ്ട്രയിലെ നാസിക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു പ്രമുഖ ഐടി കമ്പനിയിൽ...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

കുവൈത്തിൽ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പേർ പിടിയിൽ

കുവൈത്തിൽ ഭീകരവാദ ഗൂഢാലോചന തകർത്തു; 24 പേർ പിടിയിൽ കുവൈത്ത് സിറ്റി: രാജ്യത്തിന്റെ...

Related Articles

Popular Categories

spot_imgspot_img