മണിപ്പൂരിൽ സംഘർഷം തുടരുന്നു. സുരക്ഷാസേനയ്ക്ക് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിന് അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി. Manipur in conflict; Stone pelting on security forces
സംഘർഷം തുടരുന്ന മൂന്ന് ജില്ലകളികളിൽ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഇംഫാൽ ഈസ്റ്റ് ഇംഫാൽ വെസ്റ്റ് തൗബൽ ജില്ലകളിലാണ് നിരോധനാജ്ഞ.
പ്രതിഷേധക്കാർ റോഡ് ഉപരോധിച്ചു. അഞ്ചുദിവസത്തേക്കാണ് ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. കുകി- മെയ്തെയി വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ മണിപ്പൂരിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 7 പേരാണ് കൊല്ലപ്പെട്ടത്.