web analytics

കേരളത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമം ഇനിയും രൂക്ഷമാകും

കേരളത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമം ഇനിയും രൂക്ഷമാകും

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൽ ഐ.ജി പദവിയിലേക്കുള്ള നിയമനത്തിനും എംപാനലിംഗിനുമായി എസ്.പി, ഡി.ഐ.ജി റാങ്കിലുള്ള ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് രണ്ട് വർഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷൻ നിർബന്ധമാക്കിയതോടെ കേരളത്തിൽ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ക്ഷാമം കൂടുതൽ രൂക്ഷമാകുമെന്ന് വിലയിരുത്തൽ.

കേരളത്തിൽ ആകെ ആവശ്യമായത് 172 ഐ.പി.എസ് ഉദ്യോഗസ്ഥരാണെങ്കിലും നിലവിൽ 139 പേരാണ് സേവനത്തിലുള്ളത്. ഇവരിൽ 24 പേർ ഇതിനകം കേന്ദ്ര ഡെപ്യൂട്ടേഷനിലാണ്.

2011 ബാച്ച് മുതലുള്ള ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റത്തിന് കേന്ദ്ര ഡെപ്യൂട്ടേഷൻ നിർബന്ധമാക്കിയതോടെ, കൂടുതൽ പേർ കേന്ദ്രത്തിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് സൂചന.

കേന്ദ്ര സായുധസേനകളിൽ എസ്.പി, ഡി.ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ കുറവ് നികത്തുന്നതിനായാണ് രണ്ട് വർഷത്തെ നിർബന്ധിത ഡെപ്യൂട്ടേഷൻ സംവിധാനം ഏർപ്പെടുത്തിയത്.

കേന്ദ്രത്തിൽ അനുവദിച്ചിട്ടുള്ള 229 എസ്.പി തസ്തികകളിൽ 104 ഉം, 256 ഡി.ഐ.ജി തസ്തികകളിൽ 69 ഉം നിലവിൽ ഒഴിവാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഉടൻ കേന്ദ്ര ഡെപ്യൂട്ടേഷനുള്ള എൻ.ഒ.സി നൽകണമെന്ന് ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തിലൂടെ നിർദേശം നൽകിയിട്ടുണ്ട്.

നിലവിൽ സംസ്ഥാന സർക്കാരിന്റെ അനുമതിയില്ലാതെ കേന്ദ്ര ഡെപ്യൂട്ടേഷനായി അപേക്ഷിക്കാനാവില്ല. കേന്ദ്രം അനുമതി നൽകിയാലും സംസ്ഥാന സർക്കാർ വിടുതൽ ഉത്തരവിറക്കാതെ ഉദ്യോഗസ്ഥർക്ക് കേന്ദ്രത്തിൽ ചേരാനുമാകില്ല.

സംസ്ഥാന കേഡർ തസ്തികകളിൽ 40 ശതമാനം ഡെപ്യൂട്ടേഷൻ റിസർവായാണ് കണക്കാക്കുന്നത്. അതായത് കേന്ദ്രം ആവശ്യപ്പെടുമ്പോൾ വിട്ടുനൽകേണ്ട ഒഴിവുകൾ.

കേന്ദ്ര സർക്കാരിലെ ഡെപ്യൂട്ടി സെക്രട്ടറി മുതൽ സെക്രട്ടറി വരെയുള്ള തസ്തികകൾ ‘ഓപ്പൺ’ വിഭാഗത്തിലാണുള്ളത്.

ഏത് കേഡറിൽ നിന്നുള്ള യോഗ്യരായ ഉദ്യോഗസ്ഥരെയും അവിടെ നിയമിക്കാം. കരാർ അടിസ്ഥാനത്തിലുമുള്ള നിയമനവും അനുവദനീയമാണ്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥർ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് തയ്യാറായി മുന്നോട്ട് വന്നാൽ സംസ്ഥാന സർക്കാരിന് അത് തടയാൻ സാധിക്കില്ല.

ആവശ്യത്തിന് ഉദ്യോഗസ്ഥർ ലഭ്യമാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് അധിക ചുമതലകൾ നൽകേണ്ടി വരുമെന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.

കേന്ദ്രത്തിൽ മികച്ച ഉദ്യോഗസ്ഥരെ ലഭ്യമാകുന്നില്ലെന്നും സുപ്രധാന തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണം.

മുതിർന്ന പദവികളിലേക്ക് പരിഗണിക്കുന്നതിന് ആവശ്യമായ ഭരണപരിചയം ഉറപ്പാക്കുന്നതിനാണ് ഡെപ്യൂട്ടേഷൻ നിർബന്ധമാക്കിയതെന്നും മന്ത്രാലയം വ്യക്തമാക്കി.

കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കുള്ള താൽപര്യം വർധിക്കാൻ കാരണങ്ങളായി
ഡൽഹിയിൽ ജോലി ചെയ്യാനുള്ള സൗകര്യം, ആഭ്യന്തര മന്ത്രാലയത്തിലും സായുധസേനകളിലും മികച്ച പദവികൾ, താമസസൗകര്യങ്ങളും വാഹനങ്ങളുമടക്കം ലഭിക്കുന്ന ആനുകൂല്യങ്ങളും എന്നിവയും ചൂണ്ടിക്കാട്ടപ്പെടുന്നു.

English Summary

Mandatory two-year central deputation for IPS officers of SP and DIG ranks, introduced for empanelment and IG-level appointments, is expected to worsen the shortage of IPS officers in Kerala. With only 139 officers in position against a sanctioned strength of 172, and many already on central deputation, the state may face serious administrative strain.

mandatory-central-deputation-ips-officers-kerala-shortage

Kerala, IPS officers, Central deputation, Home Ministry, Kerala Police, SP rank, DIG rank, IG appointment, officer shortage, civil services

spot_imgspot_img
spot_imgspot_img

Latest news

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ നോട്ടീസ്!

മരിച്ചിട്ടും വിടാതെ ആരോഗ്യവകുപ്പ്; വയറ്റിൽ കത്രിക കുടുങ്ങിയ രോഗിക്ക് മരണശേഷവും ഹാജരാകാൻ...

കൊച്ചി വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽ; ശരീരമാസകലം മുറിവുകൾ: കൊലപാതകമെന്ന് സംശയം

വൈറ്റിലയിൽ റെയിൽവേ ട്രാക്കിനു സമീപം യുവതി മരിച്ച നിലയിൽകൊച്ചി വൈറ്റിലയിൽ റെയിൽവേ...

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം

നോവായി എയർ ആംബുലൻസ് അപകടം: 7 മരണം ന്യൂഡൽഹി:റാഞ്ചിയിൽ നിന്ന് ഡൽഹിയിലേക്ക് രോഗിയുമായി...

Other news

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; വലഞ്ഞ് രോഗികൾ, വീണ്ടും ചർച്ച നടത്താനൊരുങ്ങി സർക്കാർ

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; വലഞ്ഞ് രോഗികൾ, വീണ്ടും ചർച്ച നടത്താനൊരുങ്ങി...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ഗുരുവായൂർ ദർശനത്തിന് വൻ നിയന്ത്രണം: ഭക്തർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗുരുവായൂർ: ലോകപ്രശസ്തമായ ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉത്സവ ലഹരി തുടങ്ങിക്കഴിഞ്ഞു. എന്നാൽ...

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം

അശ്ലീല ഉള്ളടക്കം: അഞ്ച് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി കേന്ദ്രം രാജ്യത്തെ ഡിജിറ്റൽ...

ലോണെടുത്തു വാങ്ങിയ സ്കൂട്ടർ കള്ളൻ കൊണ്ടുപോയി; ഉടമയ്ക്ക് വരുന്നത് ആയിരങ്ങളുടെ പിഴനോട്ടീസ്; ദുരിതത്തിൽ വീട്ടമ്മ

ലോണെടുത്തു വാങ്ങിയ സ്കൂട്ടർ കള്ളൻ കൊണ്ടുപോയി; ഉടമയ്ക്ക് ആയിരങ്ങളുടെ പിഴനോട്ടീസ് തൃശ്ശൂർ റെയിൽവേ...

അതിരപ്പിള്ളിയിൽ വൻ ദുരന്തം ഒഴിവായി! നിമിഷനേരം കൊണ്ട് പുഴയിൽ വെള്ളം ഇരച്ചുകയറി; കുട്ടികളടക്കം 15 വിനോദസഞ്ചാരികൾ കുടുങ്ങി

തൃശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ വിനോദസഞ്ചാരികൾ നിമിഷനേരം കൊണ്ട്...

Related Articles

Popular Categories

spot_imgspot_img