പുതുക്കോട് കൗമാരക്കാരിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ പ്രതിക്ക് നാല് വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ. പുതുക്കോട് തൊന്തി ഹൗസ് നിജാമുദീനാണ്(27) ശിക്ഷിക്കപ്പെട്ടത്. ആലത്തൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സന്തോഷ് കെ.വേണുവാണ് ശിക്ഷ വിധിച്ചത്.
പിഴത്തുകയുടെ 50 ശതമാനം അതിജീവിതക്ക് നൽകാനും ഉത്തരവായി. പിഴ അടച്ചില്ലെങ്കിൽ നാല് മാസം അധിക തടവ് അനുഭവിക്കണം. 2024 മെയ് 11 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രിയിൽ അമ്മയോടൊപ്പം വീടിനു പുറത്തു വന്ന അതിജീവിതയുടെ മുമ്പിൽ മതിലിനു മുകളിൽ കയറി നിന്ന് ലൈംഗിക പ്രദർശനം നടത്തി എന്നാണ് കേസ്.വടക്കഞ്ചേരി പോലീസ് ഇൻസ്‌പെക്ടർ കെ.പി. ബെന്നി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്.