പണത്തെ ബഹുമാനിക്കണം എന്ന് നമുക്കൊക്കെ അറിയാം. എന്നാൽ, പണം നാം ചിന്തിക്കുക പോലും ചെയ്യാത്ത രീതിയിൽ ഉപയോഗിക്കുന്നവരും കുറവല്ല. ഇവിടെ രു മനുഷ്യൻ ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന തന്റെ കാമുകിയെ സ്വീകരിക്കുന്നത് നോട്ടുകെട്ടുകൾ കൊണ്ട് പരവതാനി വിരിച്ചാണ്. ഇതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. (man welcomes his girlfriend landing in a helicopter by spreading currency)
Watch video:
https://www.instagram.com/reel/CvSmE34M3nB/?utm_source=ig_web_copy_link
‘മിസ്റ്റർ താങ്ക്യൂ’ എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ അറിയപ്പെടുന്ന സെർജി കൊസെങ്കോയാണ് ഈ പ്രവർത്തി ചെയ്തിരിക്കുന്നത്.
തന്റെ കാമുകിയെ ഹെലികോപ്റ്ററിൽ നിന്നും കൈപിടിച്ച് ഇറക്കി നോട്ടുകെട്ടുകൾക്ക് മുകളിലൂടെ സാവധാനം കൈപിടിച്ചു കൂട്ടിക്കൊണ്ട് വരുന്ന സെർജിയുടെ വിഡിയോയിൽ ‘രസകരമായ കാര്യം ഞാൻ പറയട്ടെ, പണത്തേക്കാൾ കൂടുതലായി ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന ക്യാപ്‌ഷനും കാണാം. ഇതുവരെ 49 ലക്ഷത്തിലധികം കാഴ്ചക്കാർ ഈ വീഡിയോ കണ്ടു കഴിഞ്ഞു, വീഡിയോക്ക് വലിയ വിമർശനമാണ് നേരിടേണ്ടി വന്നിരിക്കുന്നത്.