മകൾ ഗർഭിണി എന്നറിയാതെ മരുമകനെ കൊട്ടേഷൻ നൽകി കൊലപ്പെടുത്തി: കൊട്ടേഷൻ നേതാവിന് വധശിക്ഷ

മകളുടെ ഭർത്താവിനെ കൊട്ടേഷൻ നൽകി വെട്ടിക്കൊലപ്പെടുത്തിയ വാടക കൊലയാളിക്ക് വധശിക്ഷ. വാടകക്കൊലയാളി സുഭാഷ് കുമാർ ശർമയ്ക്കാണ് ശിക്ഷ. തെലങ്കാനയെ ഞെട്ടിച്ച ദുരഭിമാനക്കൊല 2018ൽ മിരിയാൽഗുഡയിൽ ആണ് നടന്നത്.

23കാരനായ പ്രണയ് കുമാർ ഉന്നതജാതിയില്‍പ്പെട്ട അമൃതവര്‍ഷിണി എന്ന യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചതിന് അമൃതയുടെ കുടുംബം നല്‍കിയ ക്വട്ടേഷനായിരുന്നു പ്രണയ്‌യുടെ ജീവനെടുത്തത്.

അമൃത വർഷിണിയുടെ പിതാവ് മാരുതി റാവു ആണ് ഒരു കോടി രൂപ നൽകി വാടകക്കൊലയാളിയെ ഏർപ്പെടുത്തിയത്.

2018 സെപ്റ്റംബര്‍ 14ന് ഗര്‍ഭിണിയായിരുന്ന അമ‍ൃതയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്ന വഴി വാടകക്കൊലയാളി പ്രണയ്‍യെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനും ആറുമാസം മുന്‍പ് ആയിരുന്നു ഇവരുടെ വിവാഹം നടന്നത്. 2019 ജനുവരിയില്‍ അമൃതവര്‍ഷിണി ഒരു കുഞ്ഞിനു ജന്‍മം നല്‍കി.

2018ല്‍ നടന്ന കൊലപാതകക്കേസില്‍ 2019ല്‍ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. എസ്‌സി എസ്ടി വകുപ്പുപ്രകാരമാണ് കേസെടുത്തത്.ഗൂഢാലോചന, കൊലപാതകം എന്നീ കുറ്റങ്ങളും പ്രതികള്‍ക്കുമേല്‍ ചുമത്തി.

മറ്റ് 6 പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മുഹമ്മദ് അസ്ഗർ അലി, മുഹമ്മദ് അബ്ദുൽ ബാരി, അബ്ദുൽ കരിം, മാരുതി റാവുവിന്റെ സഹോദരൻ ശ്രാവൺ കുമാർ, ഡ്രൈവർ എസ്. ശിവ എന്നിവര്‍ക്കാണ് കേസില്‍ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്.

കേസില്‍ അറസ്റ്റിലായ ഒന്നാംപ്രതി അമൃതയുടെ പിതാവ് ഒടുവില്‍ കുറ്റബോധത്താല്‍ കത്തെഴുതിവച്ച് ജയിലില്‍ ജീവനൊടുക്കി.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര

വിഴിഞ്ഞത്ത് നങ്കൂരമിട്ട് യുദ്ധക്കപ്പൽ ഐ.എൻ.എസ് കബ്ര വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ അറിയുന്നതിനും കാണുന്നതിനുമായി...

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം

ബ്രിട്ടീഷ് മലയാളികളെ ദു:ഖത്തിലാഴ്ത്തി വിചിത്രയുടെ മരണം സൗത്താംപ്ടൺ: മലയാളി യുവതി ബ്രിട്ടനിൽ അന്തരിച്ചു....

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സി പി രാധാകൃഷ്ണന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി...

മലയാളി ജവാൻ മരിച്ച നിലയിൽ

മലയാളി ജവാൻ മരിച്ച നിലയിൽ തിരുവനന്തപുരം: ഡെറാഡൂണിൽ മലയാളി ജവാനെ മരിച്ച നിലയിൽ...

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു

കൊച്ചി കോർപ്പറേഷൻ മുൻ കൗൺസിലറെ മകൻ കുത്തിപരിക്കേൽപ്പിച്ചു കൊച്ചി: കൊച്ചി കോർപ്പറേഷൻ മുൻ...

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ്

ബ്രസീല്‍ മുന്‍ പ്രസിഡൻ്റിന് 27 വര്‍ഷം തടവ് ബ്രസീലിയ: ലുല ഡ സില്‍വ...

Related Articles

Popular Categories

spot_imgspot_img