കൊച്ചി: മംഗളവനത്തിലെ ഗേറ്റിന്റെ കമ്പിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. ജാർഖണ്ഡിലെ വെസ്റ്റ് സിങ്‌ഭും സ്വദേശി ബഹാദൂർ സൻഡി (30) ലാണ് മരിച്ചത്. നട്ടെല്ലിൽ കമ്പി തറച്ചു കയറിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.(Man found dead in Kochi Mangalavanam has been identified)
എന്നാൽ മരണത്തിൽ ദുരൂഹതകള്‍ ഉള്ളതായി സൂചനകളില്ലെങ്കിലും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ വ്യക്തത ലഭിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കൊച്ചിയിൽ താൽക്കാലിക ടെന്റ് കെട്ടി താമസിക്കുകയായിരുന്നു ബഹാദൂറും കുടുംബവും. ഇയാളുടെ ഭാര്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.
ഡിസംബർ 14-നാണ് മംഗളവനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. സിഎംആര്‍എഫ്‌ഐ ഓഫീസിന് മുന്‍വശത്തുള്ള ഗേറ്റില്‍ കോര്‍ത്ത നിലയിലായിരുന്നു നഗ്നമായ മൃതദേഹം കണ്ടെത്തിയത്.
കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനു ശേഷം ബഹാദൂറിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കളമശേരി ശ്മശാനത്തിലാണ് സംസ്‍കാരം.