കോട്ടയം നാൽപ്പാത്തിമലയ്ക്ക് സമീപം യുവാവ് കിണറ്റിൽവീണ് മരിച്ചത് പോലീസിനെ ഭയന്ന് ഓടുമ്പോൾ സംഭവിച്ചതെന്ന് സംശയം. ഞായറാഴ്ച രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. അതിരമ്പുഴ നാൽപ്പാത്തിമല തടത്തിൽ ആകാശ് സുരേന്ദ്രനാണ് മരിച്ചത്. നാൽപ്പാത്തിമല – അതിരമ്പുഴ റോഡിലെ ആളൊഴിഞ്ഞ പുരയിടത്തിലെ കിണറ്റിലാണ് മൃതദ്ദേഹം കണ്ടെത്തിയത്.
സംഭവത്തെകുറിച്ച് പോലീസ് പറയുന്നത്;
ഞായറാഴ്ച്ച രാത്രി ആകാശും സുഹൃത്തുക്കളും ചേർന്ന് ആളൊഴിഞ്ഞ പുരയിടത്തിലിരുന്ന് മദ്യപിക്കുകയിരുന്നു. ഇതിനിടെ ഇതുവഴി പൊലീസ് പെട്രോളിങ് സംഘം വന്നു. ബീക്കൺ ലൈറ്റ് കണ്ട സംഘം ഭയന്ന് ഓടി. ചിതറിയോടിയ സംഘം തിരികെ എത്തിയപ്പോൽ ആകാശിനെ കാണാനുണ്ടായിരുന്നില്ല. തട്ടുതട്ടായി തിരിച്ചിട്ടിരുന്ന പുരയിടത്തില്‍ ഏഴ് അടിയോളം ഉയരമുള്ള ഒരു തട്ടില്‍ നിന്ന് താഴേക്ക് ചാടിയ ആകാശ് കിണറ്റിലേക്ക് വീഴുകയായിരുന്നു. തുടർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇരുട്ടായതിനാല്‍ ആകാശ് വീണത് സുഹൃത്തുക്കള്‍ ആരും കണ്ടതുമില്ല. ഇതോടെ സംഘം അഗ്നിരക്ഷാ സംഘത്തെ വിവരം അറിയിച്ചു.പ്രദേശത്തെ കിണറ്റിൽ നിന്നും പുലർച്ചെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ യുവാവിനെ ഭീഷണിപ്പെടുത്തുകയോ പിന്തുടരുകയോ ചെയ്തിട്ടില്ല എന്നും സംഭവസ്ഥലത്ത് പൊലീസ് വാഹനം നിര്‍ത്തുക പോലും ഉണ്ടായില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.