വെള്ളം കുടിക്കുന്നതിനിടയിൽ അബദ്ധത്തിൽ തേനീച്ചയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ഭോപ്പാലിലുള്ള ബെറാസിയ സ്വദേശി ഹീരേന്ദ്ര സിംഗ് (22) ആണ് മരിച്ചത്. ബുധനാഴ്ച്ച രാത്രി വീട്ടിൽ നിന്ന് വെള്ളം കുടിക്കുന്നതിനിടയിലായിരുന്നു സംഭവം. വെള്ളം കുടിച്ചയുടനെ ഹീരേന്ദ്രയുടെ നാക്കിലും അന്നനാളത്തിലും തേനീച്ചയുടെ കുത്തേറ്റതായി അനുഭവപ്പെട്ടു. അന്നനാളത്തിലെ വീക്കം മൂലം ശ്വാസതടസ്സവും അസ്വസ്ഥതയും അനുഭവപ്പെട്ട ഹീരേന്ദ്രയെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന യുവാവ് പിന്നീട് മരിക്കുകയായിരുന്നു.