“പുരുഷന് ആകാമെങ്കിൽ സ്ത്രീയ്ക്ക് ആയിക്കൂടെ?”; പുരുഷ ലൈംഗിക തൊഴിലാളിയുടെ അഭിമുഖത്തിന് പിന്നാലെ സദാചാരവാദികളെ വിമർശിച്ച് ദീപ സെയ്റ
പുരുഷ ലൈംഗിക തൊഴിലാളിയുടെ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ, മലയാളി സമൂഹത്തിലെ കപട സദാചാരവാദത്തെ തുറന്നുകാട്ടി ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ ദീപ സെയ്റ രംഗത്തെത്തി.
പുരുഷ ലൈംഗിക തൊഴിലാളികൾ സമൂഹത്തിലെ ഒരു യാഥാർഥ്യമാണെന്ന കാര്യം എല്ലാവർക്കും അറിയാവുന്നതാണെന്നും, അതിലൊരാളുടെ അഭിമുഖം പുറത്തുവന്നപ്പോൾ പലരുടെയും “ചുളിയുന്ന നെറ്റികൾ” തനിക്ക് വ്യക്തമായി കാണാമെന്നും ദീപ സെയ്റ കുറിച്ചു.
കുറിപ്പ് പങ്കുവെച്ചത് ഫേസ്ബുക്ക് വഴിയായിരുന്നു.
“മലയാളികളുടെ ഏറ്റവും വലിയ പ്രത്യേകത ഒളിവിൽ എന്തും ചെയ്യാമെന്നതാണ്. അതേ കാര്യങ്ങൾ വെളിച്ചത്തിലേക്ക് വന്നാൽ ഉടൻ അത് സദാചാരപ്രശ്നമാകുന്നു.
സംസാരിച്ചയാൾ തന്നെ ഏറ്റവും വലിയ കുറ്റക്കാരനായി മാറുന്നു. ഇത് നോക്കിക്കാണുന്നത് തന്നെ രസകരമാണ്,” എന്നാണ് ദീപ സെയ്റയുടെ വിമർശനം.
പുരുഷന്റെ ലൈംഗികത അംഗീകരിക്കപ്പെടുമ്പോൾ സ്ത്രീയുടെ ലൈംഗികത ചോദ്യം ചെയ്യപ്പെടുന്നതിലെ ഇരട്ടത്താപ്പും അവർ തുറന്നുകാട്ടുന്നു. “പുരുഷന് ആകാമെങ്കിൽ സ്ത്രീയ്ക്ക് ആയിക്കൂടെന്നുണ്ടോ?” എന്ന ചോദ്യത്തിലൂടെയാണ് അവർ സമൂഹ മനോഭാവത്തെ ചോദ്യം ചെയ്തത്.
തന്റെ കോളജ് കാലത്തെ ഒരു അനുഭവം പങ്കുവെച്ചാണ് ദീപ സെയ്റ വിമർശനം കൂടുതൽ ശക്തമാക്കുന്നത്.
പൊൺ വീഡിയോകളെയും അതിലെ അഭിനേതാക്കളെയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്ന ഒരാളുടെ ഫോണിൽ തന്നെ, പിന്നീട്, നിരവധി പൊൺ വീഡിയോ വിൻഡോകൾ തുറന്നുകിടന്നതായി കണ്ടത് കപടതയുടെ ഉദാഹരണമാണെന്ന് അവർ പറയുന്നു.
“തനിക്ക് വേണം; മറ്റൊരാൾ ചെയ്‌താൽ അയ്യേ!” എന്ന മനോഭാവമാണ് പലരിലും പ്രവർത്തിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
സമൂഹം വരച്ചിട്ട ‘ശരി–തെറ്റ്’ വരകളിൽ നിന്ന് മനസ്സ് ഒന്ന് മാറിയാൽ എല്ലാം അവസാനിച്ചുപോകുമെന്ന ഭയം പലർക്കുമുണ്ടെന്നും, പ്രണയവും ലൈംഗികതയും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണെന്ന സത്യം അംഗീകരിക്കാത്തവരാണ് ഇത്തരം കമന്റുകൾ എഴുതുന്നതെന്നും ദീപ സെയ്റ വിമർശിക്കുന്നു.
ഒളിഞ്ഞായാലും തുറന്നായാലും ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ നടക്കുന്നതാണ് എന്ന യാഥാർഥ്യം അംഗീകരിച്ചാൽ,
“ഞാനിതിലൊന്നും പോകില്ല; പോകുന്നവർ നരകത്തിലാകും” എന്ന തരത്തിലുള്ള കോമഡി പ്രസംഗങ്ങൾ ഒഴിവാക്കാനാകുമെന്നും അവർ പറയുന്നു.
“ഇഷ്ടമുള്ളവർ ഇഷ്ടമുള്ളത് ചെയ്യട്ടെ—മറ്റൊരാളെ വേദനിപ്പിക്കാതെയും നിയമം ലംഘിക്കാതെയും ആയാൽ മതി. ജീവിതം ഒന്നേയുള്ളൂ; അത് ആസ്വദിച്ച് ജീവിക്കുക,” എന്ന സന്ദേശത്തോടെയാണ് ദീപ സെയ്റയുടെ കുറിപ്പ് അവസാനിക്കുന്നത്.
English Summary
Digital content creator Deepa Sair has strongly criticised the moral hypocrisy of Malayali society following the viral interview of a male sex worker.
male-sex-worker-interview-viral-deepa-sair-criticises-kerala-moral-hypocrisy
male prostitution, Deepa Sair, social media debate, moral hypocrisy, sexuality, Kerala society, Facebook post, gender double standards, viral interview, Malayalam news









