web analytics

ലണ്ടനിൽ മലയാളി യുവാവിന് ജയില്‍ശിക്ഷ..! മോചിതനായാൽ നാടുകടത്തും: സംഭവത്തിന് പിന്നിൽ നടന്നത് ഓരോ മലയാളിക്കും പാഠമാണ്…..

ലണ്ടനിൽ മലയാളികൾക്കിടയിൽ അക്രമങ്ങൾ വർദ്ധിച്ചു വരുന്നു എന്ന വാർത്ത കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്. ദമ്പതികൾ തമ്മിലായാലും സുഹൃത്തുക്കൾ തമ്മിലായാലും ഉണ്ടാക്കുന്ന വഴക്കുകളുടെയും അതിനെ തുടർന്നുള്ള അക്രമങ്ങളുടെയും എണ്ണം നാൾക്കുനാൾ വർദ്ധിച്ചു വരികയാണ്. അത്തരത്തിൽ ഒരു കേസിൽ ഇപ്പോൾ പുറത്തുവന്നിരിക്കുന്ന വിധി ഒരു ഓർമ്മപ്പെടുത്തലാണ്.

കഴിഞ്ഞ സെപ്റ്റംബറിൽ ചെസ്റ്റർഫീൽഡിൽ ഉണ്ടായ വീട്ടു വഴക്കിനെ തുടർന്ന് മലയാളിക്ക് ഒരു വർഷം ജയിൽ ശിക്ഷ എന്ന വാർത്ത പുറത്തു വരുമ്പോൾ മലയാളികൾ ഉൾപ്പെടെ ആശങ്കയിലാണ്. കഴിഞ്ഞവർഷം സെപ്റ്റംബർ മൂന്നിനാണ് ചെരുപ്പ് ഉപയോഗിച്ച് തന്നെ അടിച്ചു എന്നാരോപിച്ച് മലയാളിയുടെ ഭാര്യ പോലീസിനെ വിളിക്കുന്നത്.

പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിൽ 49 കാരനായ യുവാവ് കുറ്റങ്ങൾ ഏറ്റെടുത്തു. ഇതേത്തുടർന്ന് വിധിച്ച ശിക്ഷാ കാലാവധി പൂർത്തിയാകുന്നത് അനുസരിച്ച് യുവാവിനെ ഇന്ത്യയിലേക്ക് നാടുകടത്തണം എന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

ഏതാനും വർഷങ്ങളായി ഭർത്താവിന്റെ ക്രൂരത നിറഞ്ഞ സ്വഭാവം മൂലം ഭാര്യയുടെ ജീവിതം ദുസ്സഹമായിരുന്നു എന്നാണ് കേസ് അന്വേഷിച്ച ഡിറ്റക്ടീവ് പറഞ്ഞിരിക്കുന്നത്. വാക്കത്തി പോലുള്ള ആയുധം ഉപയോഗിച്ച് തന്നെ ഭീഷണിപ്പെടുത്തി എന്നും ചുമരിനോട് ചേർത്ത് നിർത്തി കഴുത്തിനു പിടിച്ച് ഞെരിച്ചെന്നും ഭാര്യ മൊഴി നൽകിയിരുന്നു. ഇതും യുവാവിന് എതിരായി.

കടുത്ത മാനസിക പീഡനമാണ് ഭാര്യ നേരിട്ടിരുന്നത് എന്നും ഇതുമൂലം മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നെന്നും ഭാര്യ പോലീസിനോട് പറഞ്ഞിരുന്നു. എന്നാൽ വാക്കുകൾ കൊണ്ടുള്ള അധിക്ഷേപത്തിൽ കാര്യങ്ങൾ ഒതുങ്ങും എന്ന് കരുതിയിരിക്കുമ്പോഴാണ് താൻ ശാരീരികമായി പീഡിപ്പിക്കപ്പെടുന്നത് എന്ന ഭാര്യയുടെ മൊഴി ഇയാൾക്ക് കനത്ത തിരിച്ചടിയായി.

ആയുധം കാട്ടി ഭീഷണിപ്പെടുത്തി എന്നത് മാത്രമല്ല കഴുത്തിൽ പിടിച്ചു കൊലപാതക ശ്രമം ഉൾപ്പെടെ നടത്തി എന്നതും കോടതിയിൽ യുവാവിനെ എതിരായി മാറി. വീട്ടുവഴക്കുകളില്‍ നിയമ പരിരക്ഷ സ്ത്രീകള്‍ക്ക് അനുകൂലമാകും എന്ന സാഹചര്യത്തില്‍ കരുതല്‍ എടുത്തില്ലെങ്കില്‍ നേരെ ജയിലില്‍ കയറുക എന്ന വിധിയാകും ഉണ്ടാവുക എന്ന് ഈ സംഭവം ഓർമ്മപ്പെടുത്തുന്നു.

spot_imgspot_img
spot_imgspot_img

Latest news

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

Other news

ആടിയശിഷ്ടം നെയ്യ് വിറ്റും പോക്കറ്റ് വീർപ്പിച്ചു; നിർണായക രേഖകൾ 

ആടിയശിഷ്ടം നെയ്യ് വിറ്റും പോക്കറ്റ് വീർപ്പിച്ചു; നിർണായക രേഖകൾ  ശബരിമല: ശബരിമലയിലെ ആടിയശിഷ്ടം...

ഗൂഗിൾ അമ്മച്ചി ചതിച്ചതാ… ഇടുക്കിയിൽ ബസ് മറിഞ്ഞു; 18 പേർക്ക് പരുക്ക്

ഗൂഗിൾ അമ്മച്ചി ചതിച്ചതാ… ഇടുക്കിയിൽ ബസ് മറിഞ്ഞു; 18 പേർക്ക് പരുക്ക് ഇടുക്കി:...

കുട്ടികൾക്കായി മീശ പിരിച്ചു, മന്ത്രി പറഞ്ഞതുകൊണ്ട് ഖദറിട്ടു’; തൃശൂരിനെ ഇളക്കിമറിച്ച് മോഹൻലാൽ!

തൃശൂർ: അറുപത്തിനാലാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന വേദിയിൽ ആവേശത്തിന്റെ പെരുമഴ...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് ആര്‍ക്കൊക്കെ?; ഇന്നറിയാം; സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന് സമാപിക്കും

രണ്ടു ടേം വ്യവസ്ഥയില്‍ ഇളവ് ആര്‍ക്കൊക്കെ?; ഇന്നറിയാം; സിപിഎം കേന്ദ്രക്കമ്മിറ്റി ഇന്ന്...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

Related Articles

Popular Categories

spot_imgspot_img