web analytics

അയർലൻഡ് ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മലയാളി യുവാവ്..! മലയാളിയുടെ ചരിത്രനേട്ടത്തിനു പിന്നിൽ….

അയർലൻഡ് അണ്ടർ-19 men’s ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് മലയാളി യുവാവ്. കിൽഡെയർ കൗണ്ടിയിലെ Athyയിൽ താമസിക്കുന്ന മനോജ് ജോൺ ബീന വർഗ്ഗീസ് ദമ്പതികളുടെ മകൻ ഫെബിൻ മനോജ് ആണ് സുവർണ്ണ നേട്ടത്തിന് അർഹനായത്.

സിംബാബ്‌വെ പര്യടനത്തിനുള്ള ടീമിലാണ് ഫെബിൻ ഇടം നേടിയത്. 2025 ഏപ്രിൽ 3 മുതൽ ഏപ്രിൽ 12 വരെയാണ് പര്യടനം. അഞ്ച് ഏകദിന മത്സരങ്ങൾ ഉൾപ്പെടുന്നതാണ് പരമ്പര. അയർലൻഡ് U19 ടീമിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ-ഐറിഷ് കളിക്കാരനാണ് ഫെബിൻ. കഴിഞ്ഞ വർഷം അയർലൻഡിന്റെ U17 ദേശീയ ക്രിക്കറ്റ് ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോൾ ഈ നേട്ടവും എത്തിയിരിക്കുനന്ത്.

ആഭ്യന്തര മത്സരങ്ങളിൽ ഓൾറൗണ്ടറായ ഫെബിൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സിംബാബ്‌വെ പര്യടനത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് അയർലൻഡ് ടീമിൽ സ്ഥാനം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫെബിനും ഒപ്പമുള്ളവരും.

നേഹ ജോൺ സഹോദരിയാണ്. ക്രിക്കറ്റ് പ്രേമികൾക്കും, സമൂഹത്തിനും ഒന്നടങ്കം നന്ദി അറിയിക്കുന്നതായി കുടുംബം അറിയിച്ചു. ഈ നേട്ടത്തിലെത്താൻ തന്നെ പിന്തുണച്ച് സഹായിച്ച എല്ലാവർക്കും ഫെബിൻ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

യു.കെ.യിൽ തീപിടിത്തത്തിൽ യുവതി മരിച്ച സംഭവം കൊലപാതകം..! പിന്നിൽ നടന്നത്….

തിങ്കളാഴ്ച പുലർച്ചെ നോർത്താംപ്ടൺഷെയറിലെ വെല്ലിംഗ്ബറോയിലെ വീട്ടിൽ
തീപിടിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവം കൊലപാതമെന്ന് കണ്ടെത്തി. തുടർന്ന് സ്ത്രീയെ കൊലപ്പെടുത്തിയതിന് 13 കാരിയായ പെൺകുട്ടിക്കെതിരെ കേസെടുത്തു.

സംഭവത്തിൽ കൊലപാതകത്തിനും തീവയ്പ്പ് നടത്തിയതിനും കേസെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.മൂന്ന് കുട്ടികളുടെ അമ്മയായ 43 വയസ്സുള്ള മാർട്ട ബെഡ്നാർസിക്ക് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് ഡിറ്റക്ടീവുകൾ പറയുന്നു.

തീപ്പിടുത്തത്തിൽ കരിഞ്ഞ മൃതദേഹം ലഭിച്ചെങ്കിലും മൂർച്ചയുള്ള വസ്തു ഉപയോഗിച്ചാണ് മരണം എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പ്രാഥമിക നിഗമനം ഉണ്ടായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.

അയർലൻഡിൽ അപ്പാര്‍ട്ട്‌മെന്റിൽ വൻ തീപിടിത്തം: ആളുകളെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

അയർലൻഡിൽ കൗണ്ടി വിക്ക്‌ലോയിലെ അപ്പാര്‍ട്ട്‌മെന്റിൽ തീപിടിത്തം. Bray-യിലെ Lower Dangle Road പ്രദേശത്ത് ഇന്നലെ പുലര്‍ച്ചെ 5 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.

തീപിടിത്തത്തെ തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരായ ഒമ്പത് പേരെ ആദ്യം പാരാമെഡിക്കല്‍ സംഘമെത്തി ചികിത്സ നല്‍കിയ ശേഷം പിന്നീട് ഹോസ്പിറ്റലിലേയ്ക്ക് പറഞ്ഞയച്ചു.

Bray, Dún Laoghaire, Greystones എന്നിവിടങ്ങളില്‍ നിന്നും അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്. അല്പസമയത്തേക്ക് റോഡുകൾ അടച്ചിട്ടിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

Related Articles

Popular Categories

spot_imgspot_img