അയർലൻഡിൽ മലയാളി യുവാവിന് ദാരുണാന്ത്യം. ഡബ്ലിന്‍ ലൂക്കനില്‍ താമസിക്കുന്ന കോട്ടയം ഒളശ്ശ സ്വദേശി ജിജോ ജോര്‍ജ്ജ്, സ്മിത ദമ്പതികളുടെ മകന്‍ ആണ് ജെന്‍ ജിജോ (17) നിര്യാതനായത്.
ലൂക്കന്‍ ഗ്രിഫ്ഫിന്‍ ഗ്ലെന്‍ പാര്‍ക്കിലെ 16 നമ്പര്‍ വസതിയില്‍ ഫെബ്രുവരി 20 വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ 10 വരെ പൊതുദര്‍ശനത്തിനു വയ്ക്കും. തുടർന്ന് വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം സംസ്‌കരിക്കും. എസ്‌കര്‍ ലൊണ്‍ സെമിത്തേരിയിലാണ് സംസ്‌കരിക്കുക. ജെലിന്‍ , ജോവാനാ എന്നിവര്‍ സഹോദരങ്ങളാണ്. ഒളശ്ശ സെന്റ് ആന്റണിസ് ഇടവക പൂങ്കശേരി കുടുംബാഗമാണ്.
Funeral Mass : Friday, 21st February 2025 at 10:00 AM
Divine Mercy Church, Lucan
Burial : Esker Lawn Cemetery (Immediately following the Funeral Mass)