അയര്‍ലണ്ടിലെ ആദ്യകാല മലയാളികളിൽ ഒരാളായ കാവനിലെ സാജന്‍ പടനിലം (ദേവസ്യാ ചെറിയാന്‍ -49 ) നിര്യാതനായി. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ന് വെളുപ്പിന് കാവന്‍ ജനറല്‍ ഹോസ്പിറ്റലില്‍ വെച്ചാണ് മരണം സംഭവിച്ചത്. ചങ്ങനാശേരി ചെത്തിപ്പുഴ സ്വദേശിയായ സാജന്‍ കാവന്‍ ജനറല്‍ ഹോസ്പിറ്റലിലെ ജീവനക്കാരനായിരുന്നു. Malayali youth passes away in Ireland
ചെത്തിപ്പുഴ പടനിലം ചെറിയന്റെയും ,പരേതയായ മേരിക്കുട്ടി ചെറിയന്റെയും മകനായ സാജന്‍. ഏതാനം വര്‍ഷം മുമ്പാണ് കാവനിലേയ്ക്ക് താമസം മാറ്റിയത്. ഇതിനു മുൻപ് കോര്‍ക്കില്‍ താമസിച്ചിരുന്ന സാജന്‍ കോര്‍ക്ക് പ്രവാസി മലയാളി അസോസിയേഷന്റെ സ്ഥാപകാംഗവും ഭാരവാഹിയുമായിരുന്നു. കോര്‍ക്കിലെ ഷെയറിംഗ് കെയറിന്റെ ആദ്യ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോര്‍ക്ക് സീറോ മലബാര്‍ ചര്‍ച്ച് സെക്രട്ടറി, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ,എന്നീ നിലയിലും സാജന്‍ പ്രവര്‍ത്തിച്ചിരുന്നു.
സംസ്‌കാരം കാവനില്‍ നടത്തുമെന്നാണ് അറിയുന്നത്. സ്മിത രാജുവാണ് ഭാര്യ.സിറോൺ ഏകമകനാണ്. സഹോദരങ്ങള്‍ :സൈജു (യൂ കെ) സനുമോള്‍ (ഓസ്ട്രേലിയ ).