മാൾട്ടയിൽ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു
ചങ്ങനാശേരി: പായിപ്പാട് സ്വദേശിയായ യുവാവ് മാൾട്ടയിൽ മരിച്ചു. പായിപ്പാട് പള്ളിക്കച്ചിറ പുത്തൻവീട്ടിൽ ഹരികുമാറിന്റെ മകൻ എച്ച്.അരുൺകുമാറാണു മരിച്ചത്.
കുഴഞ്ഞുവീണു മരിച്ചെന്നാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. മാൾട്ടയിൽ വിദ്യാർഥിയായിരുന്നു. അമ്മ: ഓമന. ഭാര്യ: ഹയ സനിൽ. മകൾ: ആത്മിക. കൂടുതൽ വിവരങ്ങൾ വൈകാതെ അപ്ഡേറ്റ് ചെയ്യുന്നതായിരിക്കും.
യുകെയിൽ മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചനിലയിൽ; വിടവാങ്ങിയത് കെയർ വിസയിൽ ജോലിക്കെത്തിയ എറണാകുളം രാമമംഗലം സ്വദേശി
കവന്‍ട്രി: യുകെയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പാമ്പാക്കുട സ്വദേശി ദീപു മേന്‍മുറിയെ ആണ് കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്.
കെയര്‍ വിസയില്‍ ജോലി തേടി എത്തിയ ദീപു കെയര്‍ ഹോമില്‍ നിന്നും പിരിച്ചു വിടപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തില്‍ ആയിരുന്നവെന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്ത് വരുന്നുണ്ട്.
കെയർ ഹോമിലെ ജോലി നഷ്ടമായ സാഹചര്യത്തില്‍ ദീപുവിന് അടുത്തിടെ ഒരു മലയാളി റെസ്റ്റോറന്റില്‍ ഷെഫ് ആയി ജോലി ലഭിച്ചിരുന്നു.
കുറച്ചു ദിവസങ്ങളായി ദീപു ജോലി സ്ഥലത്ത് എത്താതിരുന്നതിനെ തുടര്‍ന്ന് പോലീസ് അന്വേഷണത്തിലാണ് ദീപു താമസസ്ഥലത്തു മരിച്ചതായി കണ്ടെത്തിയത്.
മരണവിവരം മാഞ്ചസ്റ്റര്‍ പോലീസ് നാട്ടില്‍ അറിയിച്ചതിനെ തുടര്‍ന്നു നാട്ടുകാര്‍ സഹായം തേടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് യുകെ മലയാളികള്‍ വിവരം അറിയുന്നത്. രാമമംഗലം നെയ്ത്തുശാലപ്പടിയിലാണ് ദീപുവിന്റെ വീട്. നിഷ ദീപുവാണ് ഭാര്യ
പ്രവാസി മലയാളി ഒമാനിൽ മരിച്ച നിലയില്‍
മസ്കറ്റ്: പ്രവാസി മലയാളിയെ ഒമാനിൽ മരിച്ച നിലയില്‍ കണ്ടെത്തി. സലാലയിൽ ആണ് സംഭവം. തൃശൂർ വടാനപ്പള്ളി സ്വദേശിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തൃത്തല്ലൂർ സ്വദേശിയായ സുമേഷ് (37)ആണ് മരിച്ചത്. ഗർബിയയിൽ ജോലി ചെയ്യുന്ന ഫുഡ് സറ്റഫ് കടയുടെ സ്റ്റോറിലാണ് സുമേഷിനെ മരിച്ച നിലയിൽ കണ്ടത്.
റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. ആറ് വർഷത്തോളമായി സലാലയിൽ ജോലി ചെയ്ത് വരികയാണ് സുമേഷ്. അവിവാഹിതനാണ്.
ബെംഗളുരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു
ബെംഗളുരു: ബെംഗളുരുവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. എറണാകുളം വെസ്റ്റ് കൊടുങ്ങല്ലൂർ സ്വദേശിയായ കക്കോളിൽ ആൽബി ജോൺ ജോസഫ് (18) ആണ് മരിച്ചത്.
കെങ്കേരി കുമ്പളഗോഡ് സർവീസ് റോഡിൽ വെച്ച് വെള്ളിയാഴ്ചയാണ് അപകടം നടന്നത്. കോളേജിലേക്ക് വരുന്നതിനിടെ ആൽബി സഞ്ചരിച്ച ബൈക്ക് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് വിവരം.
അപകടത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ ഇന്നലെയാണ് മരണം സംഭവിച്ചത്. ബെംഗളുരുവിലെ സ്വകാര്യ കോളേജിൽ ബിടെക് വിദ്യാർത്ഥിയായിരുന്നു ആൽബി ജോൺ ജോസഫ്.
ഐറിഷ് ‘പീസ് കമ്മീഷണർ’ ആയി മലയാളി നഴ്സ് !
അയര്‍ലണ്ടിൽ മലയാളി സമൂഹത്തിനു അംഗീകാരമായി നല്‍കി മലയാളി നേഴ്‌സിന് പീസ് കമ്മീഷണര്‍ സ്ഥാനം അനുവദിച്ച് ഐറിഷ് സര്‍ക്കാർ.
ഡബ്ലിനിൽ നിന്നുള്ള കണ്ണൂർ ചെമ്പേരി സ്വദേശി അഡ്വ.സിബി സെബാസ്റ്റ്യൻ പേഴുംകാട്ടിലിന്റെ ഭാര്യ ടെൻസിയ സിബിക്കാണ് ഡിപ്പാര്‍ട്ടമെന്റ് ഓഫ് ജസ്റ്റിസ് പീസ് കമ്മീഷണര്‍ സ്ഥാനം നല്‍കിയത്.
ഇത് സംബന്ധിച്ച ഉത്തരവ് ജസ്റ്റീസ് മിനിസ്റ്റര്‍ ജിം ഒ’കല്ലഗൻ റ്റി ഡി ടെൻസിയ സിബിക്ക് കൈമാറി. പീസ് കമ്മീഷണർ എന്നത് ഒരു ഹോണററി നിയമനം ആണ്.
കൗണ്ടി ഡബ്ലിനും വിക്ളോ, മീത്ത് തുടങ്ങി അനുബന്ധ കൗണ്ടികളിലും പ്രവര്‍ത്തനാധികാരമുള്ള ചുമതലയാണ് ടെൻസിയ സിബിക്ക് നല്‍കിയിരിക്കുന്നത്. ആലക്കോട് മേരിഗിരി പഴയിടത്ത് ടോമി ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ്.
2019 മുതല്‍ സീനിയർ നേഴ്‌സായി ബ്ലാക്ക്‌റോക്ക് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ഇവർ പയ്യന്നൂർ കോളേജിലെ പഠനത്തിന് ശേഷം അജ്മീരിലെ സെയിന്റ് ഫ്രാൻസിസ് കോളേജ് ഓഫ് നേഴ്സിങ്ങിൽ നിന്നും നേഴ്സ്സിംഗ് പഠനം പൂർത്തിയാക്കിയ ടെൻസിയ ഇന്ത്യയിൽ ജോലി ചെയ്ത ശേഷമാണ് അയർലണ്ടിലേക്ക് കുടിയേറുന്നത്.
2005 ൽ അയർലണ്ടിൽ എത്തി ഡബ്ലിൻ ബ്ലാക്ക്‌റോക്ക് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്‌സായി ഹെൽത്ത് സർവീസ് ജോലിയിൽ പ്രവേശിച്ച ടെൻസിയ 2022 ൽ Royal College of Surgeons in Ireland ൽ നിന്നും ഹയർ ഡിഗ്രി കരസ്ഥമാക്കി.
Summary:
A young man from Payippad, Changanassery, has passed away in Malta. The deceased has been identified as H. Arun Kumar, son of Harikumar from Puthenveettil, Pallikachira, Payippad.