മലയാളി യുവതി ദുബായിൽ തൂങ്ങിമരിച്ചു; മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

കോഴിക്കോട്: ദുബായിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.

കോഴിക്കോട് വളയം സ്വദേശി ടി കെ ധന്യയെ ആണ്.അജ്മാനിലെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെ നാട്ടിലെത്തിക്കുന്ന മൃതദേഹം രാവിലെ കല്ലുനിരയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.

ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭർത്താവ് വാണിമേൽ സ്വദേശി ഷാജിക്കും മകൾക്കും ഒപ്പമായിരുന്നു ദുബൈയിൽ ധന്യയുടെ താമസം.

യുകെയിൽ മറ്റൊരു മലയാളി യുവാവിന് കൂടി ദാരുണാന്ത്യം: തൊടുപുഴ സ്വദേശിയുടെ വിയോഗം വിശ്വസിക്കാനാവാതെ മലയാളികൾ

യുകെയിൽ മലയാളികളുടെ മരണവാർത്തകൾ എന്നും നൊമ്പരമാണ്. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ മലയാളി യുവാവ് അന്തരിച്ചു എന്ന ദുഖകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇടുക്കി ജില്ലയിലെ തൊടുപുഴ കരിമണ്ണൂർ സ്വദേശി സണ്ണി അഗസ്റ്റിൻ പൂവൻതുരുത്തിൽ (59) ആണ് ക്യാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ അന്തരിച്ചത്. ഇന്നലെ രാവിലെ 4.15 നായിരുന്നു മരണം.

15 വർഷം മുൻപാണ് ഇവർ യുകെയിൽ എത്തുന്നത്. ലണ്ടന് സമീപമുള്ള ഡെഹനാമിലെ ബക്കന്ററിയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. വെറും രണ്ടര മാസം മുൻപ് മാത്രമാണ് സണ്ണിയുടെ രോഗം തിരിച്ചറിഞ്ഞതും ചികിത്സ ആരംഭിച്ചതും.

റോയൽ ലണ്ടൻ ഹോസ്പിറ്റലിലെ നഴ്സായ സിനി അഗസ്റ്റിൻ ആണ് ഭാര്യ. ഏക മകൾ മെഡിക്കൽ വിദ്യാർഥിനിയായ ഐന സണ്ണി. തൊടുപുഴ കരിമണ്ണൂർ പൂവൻതുരുത്തിൽ പരേതരായ അഗസ്റ്റിൻ, റോസമ്മ ദമ്പതികളുടെ മകനാണ് സണ്ണി.

നാട്ടിൽ പള്ളിക്കമുറി ലിറ്റിൽ ഫ്ലവർ ആർസി ചർച്ച് ഇടവകയിലെ അംഗങ്ങളാണ് സണ്ണിയുടെ കുടുംബം. സംസ്കാരം നാട്ടിൽ നടത്തുമെന്ന് കുടുംബാഗങ്ങൾ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img