web analytics

യുകെയിൽ റേഡിയോഗ്രാഫർ ആയി ചമഞ്ഞ് വൻ തട്ടിപ്പ് നടത്തി മലയാളി യുവതി..! നാട്ടിൽ റിസപ്ഷനിസ്റ്റ് !

യുകെയിൽ വ്യാജ റേഡിയോഗ്രാഫർ ആയി ചമഞ്ഞ് തട്ടിപ്പ് നടത്തി യുകെ ഇന്ത്യൻ യുവതി. സ്മിത ജോണി എന്ന യുവതിയാണ് തട്ടിപ്പിന് പിന്നിൽ. ഇവർ മലയാളിയാണ് എന്നാണ് പുറത്തുവരുന്ന വിവരം . എന്നാൽ കേരളത്തിൽ എവിടെയാണ് എന്നതിൽ വ്യക്തതയില്ല. തനിക്ക് നാട്ടിൽ 23 വർഷത്തെ ജോലി പരിചയമുള്ളതായി വ്യാജ സർട്ടിഫിക്കറ്റുകൾ തയ്യാറാക്കി റേഡിയോഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു ഇവർ.

ഇംഗ്ലീഷ് തന്റെ മാതൃഭാഷയാണെന്നും റേഡിയോഗ്രാഫിയിൽ രണ്ട് പതിറ്റാണ്ടിലേറെ പരിചയമുണ്ടെന്നും അവകാശപ്പെട്ടുകൊണ്ട് സ്മിത ജോണി 2021 ൽ ആണ് സ്മിത യുകെയിലേക്ക് കുടിയേറിയത്. ഇതിന് ശേഷം ഹെൽത്ത് ആൻഡ് കെയർ പ്രൊഫഷൻസ് രജിസ്റ്ററിൽ ചേരാൻ അപേക്ഷിച്ചു.

എന്നാൽ 2023 ജനുവരിയിൽ സറേയിലെ കാറ്റർഹാമിലുള്ള നോർത്ത് ഡൗൺസ് ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ തുടങ്ങിയപ്പോൾ സംശയങ്ങൾ ഉയർന്നുവന്നു.

സ്മിതയുടെ ജോലിയിലെ പിഴവുകൾ സഹപ്രവർത്തകരിൽ സംശയം ജനിപ്പിച്ചു. റേഡിയോഗ്രാഫി സ്പെഷ്യാലിറ്റിയിൽ 23 വർഷത്തെ പരിചയമുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഈ മേഖലയിൽ ജോലി ചെയ്യുന്നവർ വരുത്തുന്ന സാധാരണ തെറ്റുകൾ ആയിരുന്നില്ല അവർ വരുത്തിയത്.

ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ ഇന്ത്യയിലെ ഒരു ഹോസ്‌പിറ്റലിൽ റിസപ്ഷൻ ഡെസ്കിൽ ആയിരുന്നു സ്‌മിത ജോലി ചെയ്‌തതെന്ന്‌ കണ്ടെത്തുകയായിരുന്നു.

ജോലിയിൽ പ്രവേശിച്ച സമയം, സഹായത്തിനായി ഒരാൾ സ്മിതയ്ക്കൊപ്പം ഉണ്ടായിരുന്നുവെങ്കിലും സാധാരണ റേഡിയോഗ്രാഫർമാർ ചെയ്യുന്ന പ്രവർത്തികൾ അല്ല ഇവർ ചെയ്തിരുന്നതെന്ന് കണ്ടെത്തി. ഇത് ഇവരുടെ പ്രവർത്തികളിൽ സംശയം ജനിപ്പിച്ചതോടെയാണ് അന്വേഷണം ആരംഭിച്ചത്.

സ്‌മിത രോഗികളുമായി ഇടപഴകുന്നതിൽ നിന്ന് തന്നെ നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്ന് മനസിലാക്കാൻ സാധിക്കുമെന്ന് മാനേജർ ഫെർണാണ്ടോ പിൻ്റോ ട്രൈബ്യൂണലിൽ പറഞ്ഞു. ചോദ്യം ചെയ്‌തപ്പോഴും താൻ ഇന്ത്യയിൽ ഈ മേഖലയിൽ തന്നെ ജോലി ചെയ്യുകയായിരുന്നു എന്നാണ് സ്‌മിത അവകാശപ്പെട്ടത്.

സംശയം തോന്നിയ മാനേജർ ഫെർണാണ്ടോ പിൻ്റോ ഒരു ‘ഹിപ് എക്സ്-റേ’ ആവശ്യപ്പെട്ടപ്പോൾ സ്മിത മെഷിനറി മാനേജരുടെ കാൽമുട്ടിന് നേരെയാണ് വച്ചത്.

ഇത് ‘അനാവശ്യമായ എക്സ്പോഷർ’ ഉണ്ടാക്കുമെന്നും, ഇത് രോഗിയുടെ സുരക്ഷയെ അപകടത്തിലാക്കുമെന്നും, കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും അദ്ദേഹം ട്രൈബ്യൂണലിനെ അറിയിച്ചു.

അവലോകന വേളയിൽ സ്മിത ജോണി എക്സ്-റേ മെഷീനിനെക്കുറിച്ച് ‘അറിവില്ല’ എന്നും അതിലെ ഓരോ ബട്ടണുകളും എന്താണ് ചെയ്യുന്നതെന്ന് അറിയില്ലെന്നും പറഞ്ഞതായി മിസ്റ്റർ പിന്റോ കൂട്ടിച്ചേർത്തു.

തുടർന്ന് ‘ഏറ്റവും അടിസ്ഥാനപരമായ’ നടപടിക്രമമായ ഒരു കാൽ എക്സ്-റേ ചെയ്യാൻ അദ്ദേഹം അവളോട് ആവശ്യപ്പെട്ടു, പക്ഷേ അവൾക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. കാലോ മെഷീനോ എങ്ങനെ ശരിയായി സ്ഥാപിക്കണമെന്ന് സ്മിതയ്ക്ക് അറിവുണ്ടായിരുന്നില്ല എന്നാണ് റിപ്പോർട്ട്.

ഇതോടെ കള്ളികൾ ഓരോന്നായി വെളിച്ചത്തു വരാൻ തുടങ്ങി. സ്വകാര്യ ഹെൽത്ത് ഗ്രൂപ്പായ റാംസെ ഹെൽത്ത്‌കെയർ നടത്തുന്ന സറേ ഹോസ്പിറ്റലിൽ ജോലി ചെയ്യാൻ തുടങ്ങി മൂന്ന് മാസത്തിന് ശേഷം സ്‌മിത ജോലി രാജിവക്കുകയായിരുന്നു.

തുടർന്ന്, സ്‌മിതയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യത്തിലും പ്രസ്തുത മേഖലയിലെ അറിവിലും ആശങ്ക ഉന്നയിച്ച് ഹോസ്‌പിറ്റൽ അധികൃതർ സ്‌മിതയെ ഹെൽത്ത് ആൻ്റ് കെയർ പ്രൊഫഷണൽസ് കൗൺസിലിലേക്ക് റഫർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ ‘ബേസിക് ലൈഫ് സപ്പോർട്ട്’ പരീക്ഷകളിൽ അവർ പരാജയപ്പെടുകയും ചെയ്തു.

എന്നാൽ എക്സ്-റേ മെഷീനുകൾ ഇന്ത്യയിലെയിൽ നിന്ന് വ്യത്യസ്തമാണെന്നും ആശുപത്രിക്ക് മറ്റ് ജീവനക്കാരെ നിയമിക്കാൻ വേണ്ടി തന്നെ “പരാജയപ്പെടുത്തുകയായിരുന്നു” എന്നും മിസ് സ്മിത ജോണി ട്രൈബ്യൂണലിൽ ആരോപിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം ന്യൂഡൽഹി: 2026–27 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ്...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

ലോക കേരള സഭ അഞ്ചാം പതിപ്പിന് തുടക്കം; പോർമുഖം തുറന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ആഗോള സംഗമവേദിയായ ലോക കേരള സഭയുടെ അഞ്ചാം...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ കൊച്ചി: കൊച്ചി അന്താരാഷ്ട്ര...

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ ക്ഷേത്രനടയിൽ

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

Related Articles

Popular Categories

spot_imgspot_img