യുകെയിൽ മലയാളി യുവതിക്ക് അപ്രതീക്ഷിത വേർപാട്. റെഡ്ഡിംഗിൽ മലയാളി യുവതിയാണ് കുഴഞ്ഞുവീണു മരിച്ചത്. റെഡ്ഡിംഗിലെ മിനി – ജോസി ദമ്പതികളുടെ മകൾ പ്രസീന വർഗീസ് ആണ് കുഴഞ്ഞു വീണതിനെ തുടർന്ന് മരണമടഞ്ഞത്. വെറും 24 കാരിയായ പ്രസീനയുടെ മരണം യുകെയിലെ മലയുയാളികളെ ഞെട്ടിച്ചിരിക്കുകയാണ്..
ഹൃദയസ്തംഭനം മൂലമാണ് മരണം എന്നാണു പുറത്തുവരുന്ന വിവരം. .ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. റെഡ്ഡിംഗിലെ മിനി – ജോസി ദമ്പതികളുടെ മകളാണ് പ്രസീന. നാട്ടില്‍ പാലാ സ്വദേശികളാണ് ഇവര്‍.
പ്രസീനയുടെ കുടുംബം റെഡ്ഡിംഗ് മലയാളി സമൂഹത്തിനും സീറോ മലബാര്‍ സഭ വിശ്വാസികള്‍ക്കും ഏറെ പ്രിയപ്പെട്ടവര്‍ ആയിരുന്നു.പ്രസീനയുടെ വേര്‍പാടിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ട് ആറു മണിയ്ക്ക് ഇവരുടെ വീട്ടില്‍ വച്ച് പ്രാര്‍ത്ഥന നടത്തി. പ്രസീനയുടെ ആകസ്മിക വേർപാടിൽ ന്യൂസ് 4 മീഡിയ ആദരാഞ്ജലികൾ അർപ്പിക്കുന്നു.
അയർലണ്ടിൽ വിചിത്ര ലക്ഷണങ്ങളുള്ള പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു…! ഈ ലക്ഷണം പ്രത്യേകം സൂക്ഷിക്കണം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന:
അയർലണ്ടിൽ വിചിത്ര ലക്ഷണങ്ങളുള്ള പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചു, ലോകാരോഗ്യ സംഘടന ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകി. പുതിയ വകഭേദത്തിന് NB.1.8.1 എന്നാണു പേര് നൽകിയിരിക്കുന്നത്. ലോകമെമ്പാടും അതിവേഗം പടരുന്നതിനാൽ ലോകാരോഗ്യ സംഘടന ഇതിനെ പ്രത്ത്യേക വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, വെറും ഒരു മാസത്തിനുള്ളിൽ, NB. 1.8.1 ന്റെ ആഗോളതലത്തിൽ സമർപ്പിച്ച രോഗനിരക്കിന്റെ അനുപാതം 2.5% ൽ നിന്ന് 10.7% ആയി ഉയർന്നു, ഇത് ആഗോളതലത്തിൽ ഉത്കണ്ഠ വർദ്ധിപ്പിക്കുന്നു.
മുൻകാല അണുബാധകളിൽ നിന്നോ കുത്തിവയ്പ്പുകളിൽ നിന്നോ ലഭിച്ച പ്രതിരോധശേഷി മറികടക്കാനുള്ള സാധ്യതയും ദ്രുതഗതിയിലുള്ള വ്യാപനവും കണക്കിലെടുത്ത്, 1.8.1 വേരിയന്റിനെ WHO ഔദ്യോഗികമായി ‘നിരീക്ഷണത്തിലിരിക്കുന്ന’ ഒരു വകഭേദമായി തരംതിരിച്ചിട്ടുണ്ട്.
രോഗലക്ഷണങ്ങൾ ഇങ്ങനെ:
പനി, ചുമ, ക്ഷീണം തുടങ്ങിയ സാധാരണ കോവിഡ് ലക്ഷണങ്ങൾക്കു പുറമെ ചില രോഗികൾക്ക് ദഹനസംബന്ധമായ പ്രശ്നങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട് എന്നതാണ് ഈ വകഭേദത്തെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഈ പ്രത്യേക വേറെയന്റിന്റെ ലക്ഷണങ്ങളിൽ വയറുവേദന, വയറു വീർക്കൽ, ഓക്കാനം, ഛർദ്ദി, വയറിളക്കം, മലബന്ധം, ദഹനക്കേട് എന്നിവ ഉൾപ്പെടാം.
ലോകാരോഗ്യ സംഘടന മറ്റു റീആജ്യങ്ങളോട് ജാഗ്രത പാലിക്കാൻ നിർദേശിച്ചിട്ടുണ്ടെങ്കിലും , നിലവിൽ യാത്രാ നിയന്ത്രണങ്ങളോ വ്യാപാര നിയന്ത്രണങ്ങളോ ആവശ്യപ്പെട്ടിട്ടില്ല.