കൊൽക്കത്ത: ഖരഗ്പൂർ ഐഐടിയിൽ മലയാളി വിദ്യാർഥിനി മരിച്ച നിലയിൽ. ആലപ്പുഴ ഹരിപ്പാട് ഏവൂർ സ്വദേശി ദേവിക പിളളയാണ് മരിച്ചത്. 21 വയസായിരുന്നു. പെൺകുട്ടി ആത്മഹത്യ ചെയ്യാനുളള കാരണം വ്യക്തമല്ല.Malayali student found dead in Kharagpur IIT
ഇന്നലെ രാവിലെയാണ് ഹോസ്റ്റൽ മുറിയിൽ ദേവികയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മൂന്നാം വർഷ ബയോസയൻസ് വിദ്യാർഥിയായിരുന്നു ദേവിക.
വൈകീട്ട് നാലുമണിയോടെ മൃതദേഹം ഏവൂരിലെ വീട്ടിൽ എത്തിക്കും. ദേവികയുടെ മരണ കാരണത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഐഐടി ഉദ്യോഗസ്ഥർ അറിയിച്ചു.
ദേവികയുടെ പിതാവ് നേരത്തെ മരിച്ചിരുന്നു. അമ്മയും സഹോദരനും ഒഡീഷയിലാണ്. ദേവികയുടെ അച്ഛൻ ജോലി ചെയ്തിരുന്ന ജിൻഡാൽ സ്‌കൂളിൽ തന്നെയാണ് അമ്മയും ജോലി ചെയ്യുന്നത്.